Film News

'ഇന്ത്യ ഒരു വികാരമാണ്', പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്'; 'ഇന്ത്യ ഒറ്റക്കെട്ട്' പ്രചരണത്തിനൊപ്പം ഉണ്ണി മുകുന്ദനും മേജര്‍ രവിയും

കര്‍ഷക സമരത്തിന് അന്താരാഷ്ട തലത്തില്‍ പിന്തുണയേറിയ സാഹചര്യത്തില്‍ ആരംഭിച്ച 'ഇന്ത്യ ഒറ്റക്കെട്ട്' പ്രചരണത്തിന് മലയാളത്തില്‍ നിന്നും പിന്തുണ. നടന്‍ ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവരാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യ ഒരു വികാരമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ട്വീറ്റില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു. നമ്മുടേതായ രീതിയില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമെന്നും, അവ രമ്യമായി പരിഹരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മേജര്‍ രവിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും, ബാഹ്യ ഇടപെടലുകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും മേജര്‍ രവി കുറിച്ചു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT