Film News

'ഭ്രമം കഴിഞ്ഞ് പൃഥ്വി ബ്രോ ഡാഡിയിലേക്ക് ക്ഷണിച്ചു, പിന്നെ ട്വല്‍ത്ത് മാന്‍'; മോഹന്‍ലാലിനൊപ്പമുള്ള സിനിമകളെ കുറിച്ച് ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ യുവതാരമായ ഉണ്ണി മുകുന്ദന് പ്രതീക്ഷകളുള്ള നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ രണ്ട് സിനിമകള്‍ മോഹന്‍ലാലിനൊപ്പമാണ് എന്നതിന്റെ സന്തോഷത്തിലാണ് താരം. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ആദ്യമായി സിനിമ ചെയ്തതിന്റെ വിശേഷങ്ങള്‍ ഉണ്ണി മുകുന്ദന്‍ മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

ജനതാഗ്യാരേജിലാണ് ഉണ്ണി മുകുന്ദന്‍ മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം നീണ്ട ഇടവേളക്ക് ശേഷമാണ് മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍:

'ജനതാഗ്യാരേജിന് ശേഷം ലാലേട്ടനൊപ്പം രണ്ട് സിനിമകള്‍. മലയാളത്തില്‍ ആദ്യമായാണ് ഞാന്‍ അദ്ദേഹത്തോടൊപ്പം ചേരുന്നത്. ഭ്രമം കഴിഞ്ഞപ്പോള്‍ പൃഥ്വി തന്നെയാണ് ബ്രോ ഡാഡിയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് ക്ഷണിക്കുന്നത്. വലിയ സന്തോഷമായി. കാരണം ഭ്രമം ഓക്കെയായത് കൊണ്ടാണല്ലോ പൃഥ്വി അടുത്ത സിനിമയിലേക്ക് വിളിച്ചത്. ബ്രോ ഡാഡി ചെയ്യുമ്പോഴാണ് ട്വല്‍ത്ത് മാനിന്റെ തിരക്കഥ വായിക്കുന്നത്. അത് ലാലേട്ടനൊപ്പമുള്ള മുഴുനീളന്‍ സിനിമയായിരിക്കും.

ലാലേട്ടനും പൃഥ്വിക്കുമൊപ്പം സിനിമ ചെയ്യുമ്പോള്‍ സിനിമയെ കുറിച്ച് പുതിയതായി പലതും പഠിക്കാന്‍ സാധിക്കും. സ്വന്തം മേഖലയില്‍ പേരെടുത്തവരാണ് അവര്‍. സിനിമയില്‍ എന്തെങ്കിലും ഒക്കെ ആകണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്. എന്റെ ഭാഗ്യമാണ്.'

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

SCROLL FOR NEXT