Film News

സാമൂഹിക പ്രസക്തിയുള്ള പ്രമേയം, കേരളം ചർച്ച ചെയ്യേണ്ട വിഷയം, "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള" ഇപ്പോൾ തിയറ്ററുകളിൽ

മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ഇപ്പോൾ തിയറ്ററുകളിൽ. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇന്ന് കേരളം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഈ ചിത്രം പറയുന്നത് നമ്മുടെ ചുറ്റുപാടുകളിലായുള്ള യുവാക്കളുടെ യഥാർത്ഥ ജീവിതമാണ്. വിദേശ പഠനത്തിന് പിന്നിലുള്ള പ്രചോദനങ്ങളും, അതിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന തകർച്ചകളും ഈ ചിത്രത്തിൽ നമുക്ക് കാണാം. വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ഓരോ യുവാവും ഒരിക്കലെങ്കിലും കാണേണ്ട സിനിമയാണ് ‘ രഞ്ജിത്ത് സജീവ് നായകനായ യൂനൈറ്റഡ് കിങ്ഡം ഓഫ് കേരള’ (യു.കെ.ഒ.കെ). ചിത്രത്തിന്റെ പ്രമേയം സമൂഹത്തിൽ വളരെയേറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.

റോയിയും മരിയയും തമ്മിലുള്ളബന്ധമാണ് ഈ ചിത്രത്തിന്റെ കഥയുടെ ആസ്പദം. റോയിയുടെ പ്രണയമായിരുന്ന അന്നമ്മയുടെ ജീവിതത്തിൽ മരിയയുടെ വരവോടെയാണ് കഥക്ക് മറ്റൊരു മുഖം വരുന്നത്. ജോണി ആന്റണിയെയും രഞ്ജിത്ത് സജീവനെയും കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് 'യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള' നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതംപകരുന്നു.

ഈരാറ്റുപേട്ട,വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായാണ് യു. കെ ഒ കെ യുടെ ചിത്രീകരണം പൂർത്തിയാക്കിയത്. എഡിറ്റർ-അരുൺ വൈഗ.ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, അഡ്വർടൈസിംഗ് - ബ്രിങ് ഫോർത്ത്, മാർക്കറ്റിംഗ്- റമ്പൂട്ടാൻ, വിതരണം-സെഞ്ച്വറി റിലീസ്,പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT