Film News

'ലിയോ' എൽസിയു ആണോ?; ട്വീറ്റുമായി ഉദയനിധി സ്റ്റാലിൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി എത്തുന്ന ചിത്രം ഒരു ലോകേഷ് കനകരാജ് യൂണിവേഴ്സ് ആണെന്ന് സൂചന നൽകി നടൻ ഉദയനിധി സ്റ്റാലിൻ. ചിത്രം അനൗൺസ് ചെയ്ത സമയം മുതൽ ആരാധകർ ചോദിക്കുന്ന ചോദ്യമാണ് ചിത്രം ലോകേഷ് കനകരജരാജ് യൂണിവേഴ്സ് ആണോ എന്നത്. ഇതിന് ഇപ്പോൾ ഉത്തരം തന്നിരിക്കുകയാണ് തമിഴ് നാട് യുവജന കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ.

ദളപതി വിജയ് അണ്ണന്റെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം എന്ന് എഴുതിയ ട്വീറ്റിനൊപ്പം ലോകേഷ് കനകരാജ് യൂണിവേഴ്സിനെ സൂചിപ്പിക്കുന്ന എൽസിയു എന്ന് ഹാഷ് ടാ​ഗും ഉദയനിധി ഉപയോ​ഗിച്ചിട്ടുണ്ട്. ലിയോ തീർച്ചയായും ഒരു ലോകേഷ് ചിത്രമാകുമെന്ന പ്രതീക്ഷയാണ് ഉദയനിധിയുടെ പോസ്റ്റിനൊപ്പം ഉയരുന്നത്. ചിത്രം നാളെ തിയറ്ററുകളിലെത്തും.

തൃഷ, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ്, പ്രിയ ആനന്ദ്, സഞ്ജയ് ദത്ത് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. 'മാസ്റ്റര്‍' എന്ന സിനിമക്ക് ശേഷം ലോകേഷും വിജയ്യും വീണ്ടും ഒരുമിക്കുന്ന സിനിമയാണ് ലിയോ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധാനം. ഛായാഗ്രഹണം മനോജ് പരമഹംസ. ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് അൻബറിവാണ്. കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ് ലിയോ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT