Film News

എല്ലാവരും ഡാര്‍ക്ക് അടിച്ചിരിക്കുവാണ്, എന്റര്‍ടെയിനര്‍ ചെയ്യാമല്ലേ എന്ന് ലാലേട്ടന്‍ ചോദിച്ചു: ഉദയകൃഷ്ണ Aarattu

എല്ലാവരും ഡാര്‍ക്കടിച്ചിരിക്കുവാണ്, തിയറ്റര്‍ തുറക്കുമ്പോഴേക്ക് ഒരു എന്റര്‍ടെയിനര്‍ ചെയ്യാമല്ലേ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തില്‍ നിന്നാണ് ആറാട്ട് എന്ന സിനിമയിലെത്തിയതെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. പുലിമുരുകന്‍ എന്ന വന്‍വിജയ ചിത്രത്തിന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. 18ന് റിലീസിനെത്തുന്ന ചിത്രമൊരുക്കുന്നത് ബി.ഉണ്ണികൃഷ്ണനാണ്. കൊവിഡിന് മുമ്പ് മറ്റൊരു ചിത്രമാണ് മോഹന്‍ലാലുമായി ആലോചിച്ചതെന്നും നിയന്ത്രണങ്ങളെ തുടര്‍ന്ന് ആറാട്ടിലേക്ക് എത്തുകയായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. 500ലേറെ സ്‌ക്രീനുകളിലായാണ് ആറാട്ട് റിലീസിനെത്തുക.

മനോരമ ന്യസ് അഭിമുഖത്തിലാണ് ആറാട്ടിന്റെ പിറവിയെക്കുറിച്ച് ഉദയകൃഷ്ണ സംസാരിക്കുന്നത്. ''ബി. ഉണ്ണികൃഷ്ണനുമായി ഒരു പ്രോജക്ട് ചെയ്യാനിരിക്കെ പെട്ടെന്നാണ് കോവിഡ് കാരണം സിനിമകള്‍ നിന്നുപോകുന്നത്. അങ്ങനെ എന്ത് ചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാണ് ലാലേട്ടന്റെ ചോദ്യം. എല്ലാവരും ഡാര്‍ക്കടിച്ചിരിക്കുകയാണ്.. തിയറ്റര്‍ തുറക്കുമ്പോള്‍ ഒരു എന്റര്‍ടെയനര്‍ ചെയ്യാമല്ലേ എന്ന്. ആദ്യം ഒന്ന് പതറി. പിന്നീടാണ് നെയ്യാറ്റിക്കര ഗോപന്‍ എന്ന കഥാപാത്രത്തെ കിട്ടിയത്. അയാള്‍ എന്തിന് ആ ഗ്രാമത്തില്‍ വരുന്നു. എന്താണ് അയാള്‍. ഇങ്ങനെ ചിന്തിച്ചപ്പോഴാണ് ഉണ്ണികൃഷ്ണനുമായി സംസാരിക്കുന്നത്.''

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT