Film News

വേറിട്ട മേക്ക് ഓവറുമായി ഇന്ദ്രന്‍സ്; ത്രില്‍ അടിപ്പിച്ച് 'ഉടല്‍' ടീസര്‍

ഇന്ദ്രന്‍സും ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിക്കുന്ന ഉടല്‍ സിനിമയുടെ ടീസര്‍ പുറത്ത്. രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്. ഇന്ദ്രന്‍സിന്‍റെ വ്യത്യസ്ത മേക്ക് ഓവറാണ് ടീസറിന്‍റെ പ്രധാന ആകര്‍ഷണം.

മിഠായി തെരുവ് എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടല്‍. ഒരു ഫാമിലി - സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. ഇന്ദ്രന്‍സ് ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെക്കൂടാതെ ദുര്‍ഗ കൃഷ്ണ, ജൂഡ് ആന്‍റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫാണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. മെയ് ഇരുപതിന്‌ ചിത്രം തിയേറ്ററുകളിലെത്തും. സഹനിർമ്മാതാക്കൾ ആയി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവർ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പിആർഒ - ആതിര ദിൽജിത്ത്

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT