Film News

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോയ്ക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ നടന്‍ ടൊവിനോ തോമസിനും യു.എ.ഇ ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തേക്കാണ് യു.എ.ഇ സര്‍ക്കാര്‍ ടൊവിനോയ്ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്.

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ യു.എഇയില്‍ എത്തിയത്. ദുബായ് കുടിയേറ്റ വകുപ്പില്‍ നിന്ന് ടൊവിനോ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

കഴിഞ്ഞ ആഴ്ചയായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും ദുബായിലെത്തി ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. പത്ത് വര്‍ഷത്തേക്ക് തന്നെയാണ് വിസ. അബുദാബി സാമ്പത്തിക വിഭാഗത്തിന്റെ ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറോഫ അല്‍ ഹമാദിയാണ് വിസ ഇരു താരങ്ങള്‍ക്കും കൈമാറിയത്.

പല മേഖലകളിലെയും സംഭാവനകള്‍ പരിഗണിച്ചാണ് യു.എ.ഇ സര്‍ക്കാര്‍ വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT