Film News

പൃഥ്വിരാജ് ആദ്യം അഭിനയിച്ചത് തന്റെ ചിത്രത്തിലാണെങ്കിലും പറയാറില്ലെന്ന് രാജസേനന്‍; നാണക്കേട് കൊണ്ടായിരിക്കുമെന്ന് ട്രോള്‍

പൃഥ്വിരാജ് ആദ്യം അഭിനയിച്ചത് തന്റെ ചിത്രത്തിലാണെങ്കിലും നന്ദനത്തിലാണെന്നാണ് പറയാറുള്ളതെന്ന് സംവിധായകന്‍ രാജസേനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതില്‍ രാജസേനനെ കളിയാക്കി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നാണക്കേട് കൊണ്ടായിരിക്കും രാജസേനന്റെ സിനിമയിലാണ് ആദ്യം അഭിനയിച്ചതെന്ന് പൃഥ്വിരാജ് പറയാത്തതെന്നാണ് ട്രോള്‍.

സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുകയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത വ്യക്തിയാണ് രാജസേനന്‍. ഇതാണ് പൃഥ്വിരാജിനെക്കുറിച്ചുള്ള അഭിപ്രായത്തിന് ട്രോളായി വന്നിരിക്കുന്നത്. നാണക്കേട് കൊണ്ടായിരിക്കും, നിങ്ങളുടെ പേര് പുറത്ത് പറയാന്‍ കൊള്ളില്ല, സംഘിയായത് കൊണ്ടായിരിക്കും എന്നെല്ലാമാണ് ട്രോളുകള്‍.

രാജസേനന്റെ വാക്കുകള്‍

ഞാന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടന്‍ വരുന്നതെങ്കിലും അദ്ദേഹം എന്റെ സിനിമയുടെ പേര് ആദ്യമായി അഭിനയിച്ച സിനിമയായി പറയാറില്ല.

നന്ദനമാണ് ആദ്യ ചിത്രമെന്ന പൃഥ്വിരാജ് പറയൂ. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയും മറ്റൊരു സിനിമയും കഴിഞ്ഞിട്ടാണ് പൃഥ്വിരാജിന്റെ നന്ദനം വരുന്നത്. എല്ലാവര്‍ക്കും ഓടിയ സിനിമയുടെ പേര് പറയാനാണ് താല്‍പര്യം.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT