Film News

മറ്റുള്ളവരെക്കുറിച്ച് അസംബന്ധമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ സന്തോഷം കിട്ടുമോ ടോക്സിക് മനുഷ്യരെ: ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുമായി തൃഷ

സോഷ്യൽ മീഡിയയിലൂടെ തന്നെക്കുറിച്ച് അംബന്ധകരമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ. മറ്റുള്ളവരെക്കുറിച്ച് അംബന്ധമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലുടെ പടച്ചു വിടുന്നവർക്ക് എങ്ങനെയാണ് സമാധനമായി ജീവിക്കാനും ഉറങ്ങാനും സാധിക്കുന്നതെന്ന് തൃഷ ചോദിക്കുന്നു. ഇത്തരത്തിൽ മുഖമില്ലാത്ത് അക്കൗണ്ടുകളിലൂടെ മറ്റുള്ളവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നത് തീർത്തും ഭീരുക്കളാണെന്നും തൃഷ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. എന്നാൽ എന്തുകൊണ്ട് ഇപ്പോൾ ഇത്തരം ഒരു സ്റ്റോറി തൃഷ ഇട്ടു എന്നതിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

തൃഷയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി:

ടോക്സിക് ആയ മനുഷ്യരേ, നിങ്ങൾക്ക് എങ്ങനെയാണ് സമാധാനമായി ജീവിക്കാനും അല്ലെങ്കിൽ നന്നായി ഉറങ്ങാനും ഉറങ്ങാനും കഴിയുന്നത്? സോഷ്യൽ മീഡിയയിൽ ഇരുന്ന് മറ്റുള്ളവരെക്കുറിച്ച് അസംബന്ധമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിങ്ങൾക്ക് ശരിക്കും സന്തോഷം തരുന്നുണ്ടോ? നിങ്ങളെയും നിങ്ങൾക്കൊപ്പം താമസിക്കുന്നവരെയും അല്ലെങ്കിൽ നിങ്ങളോടൊപ്പം സമൂഹത്തിൽ ജീവിക്കുന്നവരെയും ഓർത്ത് എനിക്ക് ശരിക്കും ഭീതി തോന്നുന്നു. മുഖമില്ലാതെ ഇങ്ങനെ മറ്റുള്ളവരെക്കുറിച്ച് അസംബന്ധം പറയുന്നത് തീർച്ചയായും ഭീരുത്വമാണ്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ, ഞാൻ ആത്മാർഥമായി ആ​ഗ്രഹിക്കുന്നു.

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ​ഗുഡ് ബാഡ് അ​ഗ്ലീ. ചിത്രം പുറത്തു വന്നതിന് പിന്നാലെ തൃഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകൾ വന്നു തുടങ്ങിയിരുന്നു. ചിത്രത്തിലെ അൽപം നെഗറ്റിവ് ഷെയ്ഡുള്ള തൃഷയുടെ കഥാപാത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളും വിദ്വേഷ കമന്റുകളുമാണ് വരുന്നത്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും 75 ലക്ഷം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT