Film News

ടൊവിനോ തോമസിന് തൃഷ നായിക, പാൻ ഇന്ത്യൻ ബജറ്റിൽ ഐഡന്റിറ്റി

ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി'യില്‍ നായികയായി തൃഷ കൃഷ്ണന്‍. 50 കോടി മുതല്‍ മുടക്കില്‍ നാല് ഭാഷകളിലായെത്തുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനുമാണ് നിര്‍മ്മിക്കുന്നത്. ഐഡന്റിറ്റി സെപ്തംബറില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ അഖില്‍ പോള്‍ മുമ്പ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.

ഫോറന്‍സിക്കിന്റെ രണ്ടാം ഭാഗമായാണോ 'ഐഡന്റിറ്റി' എന്ന് പലരും ചോദിക്കുന്നുണ്ട് എന്നാല്‍ ഇത് ഫോറന്‍സിക്കിന്റെ രണ്ടാം ഭാഗമല്ലെന്നും ആക്ഷന്‍ ത്രില്ലര്‍ മോഡിലെത്തുന്ന ചിത്രം സെപ്തംബറിന് ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ അഖില്‍ പോള്‍ ക്യുവിനോട് പറഞ്ഞിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പുറത്തു നിന്നും ആക്ഷന്‍ ഡയറക്ടറെ കൊണ്ടുവരുമെന്നും ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുമെന്നും അഖില്‍ പോള്‍ പറഞ്ഞു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്, നൂറില്‍പരം ദിവസങ്ങള്‍ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയില്‍ 30 പരം ദിവസങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ മാത്രം ഒരുക്കുവാനായി നീക്കിവെച്ചിരിക്കുന്നത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ദുബായ്, എറണാകുളം എന്നീ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. 2018ന്റെ ക്യാമറമാനായ അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുക.

ഈ ഏപ്രില്‍ ചിത്രീകരണം തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ടൊവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം' ചിത്രീകരണം നീണ്ടു പോയതിനാലാണ് വൈകിയത്. അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'ഫോറന്‍സിക്'. സിനിമയില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയായിരുന്നു ടൊവിനോ അവതരിപ്പിച്ചത്.

അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടെ അടുത്ത റീലീസ്. ബി​ഗ് ബജറ്റിൽ ത്രീഡി പതിപ്പായാണ് ഈ ചിത്രമെത്തുക. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ത്രില്ലറാണ് ടൊവിനോ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലും പ്രധാന കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്നുണ്ട്. മോഹൻലാൽ ചിത്രം റാമിന് ശേഷം തൃഷ വീണ്ടും മലയാളത്തിലെത്തുന്ന സിനിമ കൂടിയാണ് ഐഡന്റിറ്റി.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT