Film News

നിങ്ങളെ സ്വാധീനിച്ച യാത്രയെക്കുറിച്ച് പറയൂ; പ്രേക്ഷകര്‍ക്കായി മത്സരവുമായി മൈക്ക് അണിയറപ്രവര്‍ത്തകര്‍

ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാളചിത്രം മൈക്കിന്റെ പ്രചരണാര്‍ത്ഥം മത്സരവുമായി അണിയറപ്രവര്‍ത്തകര്‍. ട്രാവല്‍ വിത്ത് മൈക്ക് എന്ന പേരിട്ടിരിക്കുന്ന മത്സരത്തിലൂടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച യാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാം. മത്സരത്തിലെ വിജയികള്‍ക്ക് മൈക്കിന്റെ ടീമിനെ കാണാനുള്ള അവസരത്തിനൊപ്പം സര്‍പ്രൈസും ഒരുക്കിയിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഫോട്ടോസ് അല്ലെങ്കില്‍ വീഡിയോസ് ട്രാവല്‍ വിത്ത് മൈക്ക് എന്ന ഹാഷ്ടാഗോടെ മൈക്കിന്റെ ഒഫീഷ്യല്‍ പേജിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ യാത്രയുടെ ഓര്‍മയെ കുറിച്ച് മൈക്കിന്റെ പേജില്‍ കമന്റായി പോസ്റ്റ് ചെയ്യുകയോ വേണം. ഓഗസ്റ്റ് 12 നാണ് എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയ്യതി.

വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 19ന് തിയ്യേറ്ററുകളിലെത്തും. അനശ്വര രാജനാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ചിത്രത്തില്‍ നായകനാകുന്നത് പുതുമുഖം രഞ്ജിത് സജീവാണ്. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, പ്രകാശ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തിലെത്തുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT