Film News

ട്രാന്‍സ് തമിഴ് വേര്‍ഷന്‍, 'നിലൈ മറന്തവന്‍' തമിഴ്‌നാട്ടില്‍ തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമായി എത്തിയ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു. ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ജൂലൈ 15ന് റിലീസ് ചെയ്യും. നിലൈ മറന്തവന്‍ എന്നാണ് ചിത്രത്തിന്റെ തമിഴ് പേര്. ധര്‍മ വിഷുവല്‍ ക്രിയേഷന്‍സാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

വിക്രം, പുഷ്പ എന്നീ സിനിമകളിലൂടെ തെന്നിന്ത്യയില്‍ ഫഹദ് ഫാസില്‍ സ്വന്തമാക്കിയ താരമൂല്യമാണ് ട്രാന്‍സിന്റെ റീ റിലീസിന് കാരണം. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, നസ്രിയ എന്നീ താരങ്ങളുടെ സാനിധ്യവും തമിഴ് പതിപ്പിന്റെ സ്വീകാര്യതയ്ക്ക് കാരണമാണ്.

2020 ഫെബ്രുവരി 20നാണ് ട്രാന്‍സ് റിലീസ് ചെയ്തത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും ഫഹദും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ട്രാന്‍സ്. അമല്‍ നീരദായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിന്‍സന്റ് വടക്കനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT