Film News

ട്രാന്‍സ് ക്ലൈമാക്‌സ് സെറ്റ് 14 ദിവസം കൊണ്ട്, ഇങ്ങനെയാണ് കൊച്ചിയില്‍ ആംസ്റ്റര്‍ ഡാം ഒരുക്കിയത്

THE CUE

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന സിനിമയുടെ ക്ലൈമാക്‌സിലെ പ്രധാന രംഗം ആംസ്റ്റര്‍ഡാമിലാണ്. ആംസ്റ്റര്‍ഡാമില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സിനിമ പാക്കപ്പ് ആയത്. എന്നാല്‍ സ്‌ക്രീനില്‍ വിജു പ്രസാദിനെയും എസ്തറിനെയും കണ്ട റെഡ് ഡിസ്ട്രിക്ട് ആംസ്റ്റര്‍ഡാമില്‍ നിന്ന് പകര്‍ത്തിയത് അല്ല. അത് കൊച്ചിയിലാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരിയുടെ കരവിരുതിലാണ് കൊച്ചി ആംസ്റ്റര്‍ ഡാം ആയത്. കുറച്ചുദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ആഘോഷിച്ച കൊച്ചിയിലെ ആംസ്റ്റര്‍ ഡാം സെറ്റ് വിശദമായ സെറ്റ് രൂപകല്‍പ്പന ഉള്‍പ്പെടെ അജയന്‍ പുറത്തുവിട്ടു.

സെറ്റിനെക്കുറിച്ച് അജയന്‍ ചാലിശേരി

സത്യമാണ് !

ആംസ്റ്റര്‍ഡാം നമ്മുടെ കൊച്ചിയിലാണ്

ആംസ്റ്റര്‍ഡാം ലെ റെഡ് ഡിസ്ട്രിക്റ്റില്‍ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത് കൊണ്ട് ആ സ്ട്രീറ്റി ലേക്ക് എന്‍ട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട് ചെയ്തതിനു ശേഷം ബാക്കി ഷൂട്ടിംഗ് ഫുട്ടേജ് നോക്കി നമ്മളിവിടെ ഫോര്‍ട്ട് കൊച്ചിയില്‍ അവിടത്തെ ആര്‍ക്കിടെക്ചറിനോട് സാമ്യമുള്ള ബില്‍ഡിംഗ് ഏരിയയില്‍ സെറ്റ് ഇടുകയായിരുന്നു.ഏകദേശം 14 ദിവസങ്ങള്‍ എടുത്താണ് മഴദിവസങ്ങള്‍ക്കുള്ളിലും സെറ്റ് പൂര്‍ത്തിയാക്കിയത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച് ഫഹദ് ഫാസില്‍, നസ്രിയാ നസിം, വിനായകന്‍, ദിലീഷ് പോത്തന്‍, ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അമല്‍ നീരദ് ആണ്. വിന്‍സന്റ് വടക്കന്‍ ആണ് തിരക്കഥ.

മഹേഷിന്റെ പ്രതികാരത്തിനായി പ്രകാശ് സിറ്റിയും ഭാവനാ സ്റ്റുഡിയോയും ചുറ്റുപാടുകളും ഒരുക്കിയതും അജയന്‍ ചാലിശേരിയാണ്. പറവയുടെയും വരത്തന്റെയും പ്രൊഡക്ഷന്‍ ഡിസൈനും അജയന്‍ ആയിരുന്നു. മഞ്ജു വാര്യരും കാളിദാസ് ജയറാമും കേന്ദ്രകഥാപാത്രങ്ങളാകുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് അജയന്‍ ചാലിശേരിയുടെ പുതിയ സിനിമ.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT