Film News

ഞാനൊരു സാധാരണ മാത്‍സ് വാദ്യാര് സാർ; ചിയാന്റെ 'കോബ്ര' ട്രെയ്‌ലർ.

ചിയാന്‍ വിക്രത്തെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന 'കോബ്ര'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിക്രം ഏഴ് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഒരു സ്‌പൈ ത്രില്ലെര്‍ എന്നാണ് പറഞ്ഞിരുന്നതെങ്കിലും സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവംകൂടെ വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. റോഷന്‍ മാത്യൂസും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്നുണ്ട്. സിനിമ ഓഗസ്‌റ് 31 ന് തിയേറ്ററുകളിലെത്തും.

ഒരേ സമയം വ്യത്യസ്തഭാവങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വിക്രം നേരത്തേ തന്നെ വിജയിച്ചിട്ടുള്ളതാണ്. അന്യന്‍ എന്ന സിനിമയില്‍ ഡിസോസിയേറ്റിവ് പേഴ്‌സണാലിറ്റിയുള്ള കഥാപാത്രമായി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് ഏഴ് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഇരുപതിലധികം ഭാവങ്ങളില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്നത്. ഒരു സ്‌പൈയായും അതെ സമയം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന അദ്ധ്യാപകനായും കഥാപാത്രത്തെ ട്രെയിലര്‍ പരിചയപ്പെടുത്തുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത കാര്‍ത്തിക്ക് സുബ്ബരാജിന്റെ മഹാനായിരുന്നു ചിയാന്റെ അവസാന ചിത്രം. ശേഷം മണിരത്‌നം ഒരുക്കുന്ന പൊന്നിയാണ് സെല്‍വന്‍ 1 ലും വിക്രം പ്രധാനവേഷത്തിലെത്തുന്നുണ്ട്.

'ഇമൈക നൊടികള്‍' എന്ന ചിത്രത്തിനുശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന സിനിമയാണ് 'കോബ്ര'. റോഷനൊപ്പം ശ്രീനിധി ഷെട്ടി, ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, കെ.എസ് രവികുമാര്‍, സര്‍ജാനോ ഖാലിദ് തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന സിനിമ 7 സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത്കുമാറും ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ഒരുക്കുന്നുന്നത്.

ആത്മാഭിമാനത്തെ ചോദ്യം ചെയ്തതാണ് എന്റെ പ്രശ്‌നം

വീണ്ടും ഒരു ജേക്സ് മാജിക്; 'ഐ നോബഡി'യിലെ ആദ്യ ​ഗാനം എത്തി

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

SCROLL FOR NEXT