Film News

''312, തൈക്കണ്ടത്തില്‍ ഉമ്മുക്കുല്‍സു'', രസികന്‍ ടീസറുമായി പടച്ചോനെ ഇങ്ങള് കാത്തോളീ

ഇലക്ഷന്‍ ദിനത്തില്‍ വോട്ടിംഗിനും കള്ള വോട്ടിനുമായി എത്തുന്ന ആളുകളെ അവതരിപ്പിച്ച് കൊണ്ട് രസികന്‍ ടീസറുമായി 'പടച്ചോനെ ഇങ്ങള് കാത്തോളീ'. റോക്കട്രി ഉള്‍പ്പെടെയുള്ള ദേശീയ ശ്രദ്ധ നേടിയ സിനിമകളുടെ എഡിറ്ററായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന എന്റര്‍ടയിനറാണ് പടച്ചോനെ ഇങ്ങള് കാത്തോളീ.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വെള്ളം, ഒടിടി റിലീസിന് പിന്നാലെ ചര്‍ച്ചയായ 'അപ്പന്‍' എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട് എന്നിവരാണ് നിര്‍മ്മാണം. വിഷ്ണു പ്രസാദ് ക്യാമറയും ഷാന്‍ റഹ്‌മാന്‍ മ്യൂസിക്കും.

രാഷ്ട്രീയ പശ്ചാത്തലത്തില്‍ സറ്റയര്‍ സ്വഭാവത്തില്‍ കഥ പറയുന്ന സിനിമയില്‍ ശ്രീനാഥ് ഭാസിയും ഗ്രേസ് ആന്റണിയുമാണ് പ്രധാന താരങ്ങള്‍. ആന്‍ ശീതള്‍, രാജേഷ് മാധവന്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, ജോണി ആന്റണി, ഷൈനി സാറ, സുനില്‍ സുഖദ, രഞ്ജി കാങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശേരി, രഞ്ജിത് മണമ്പ്രക്കാട്ട്, നിഷ മാത്യു, ഉണ്ണി രാജ, മൃദുല എന്നിവരും കഥാപാത്രങ്ങളാണ്.

നിധീഷ് നടേരി, ബി.കെ ഹരിനാരായണന്‍, മനു മഞ്ജിത് എന്നിവരാണ് ഗാനരചന. റോഷാകിന് ശേഷം കിരണ്‍ ദാസ് എഡിറ്ററായെത്തുന്ന ചിത്രവുമാണ്.

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

ലോക എയ്ഡ്‌സ് ദിനം, മഹായുദ്ധം അവസാനിപ്പിക്കാൻ നാല് തന്ത്രങ്ങൾ

പകലിലെ അസാധാരണ തണുപ്പ് തുടരുമോ? ഡോ.എം.ജി.മനോജ് വിശദീകരിക്കുന്നു

SCROLL FOR NEXT