Film News

വിജയ് 64ന് മുമ്പ് ക്രൈം ത്രില്ലര്‍ കൈദി, കാര്‍ത്തിയുടെ ഒറ്റരാത്രിയിലെ ജയില്‍ചാട്ടക്കഥ 

THE CUE

വിജയ് നായകനായ 64ാം ചിത്രം ഒരുക്കുന്ന ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത കാര്‍ത്തി ചിത്രം കൈദി ദീപാവലിക്ക് തിയറ്ററുകളിലേക്ക്. ' മാനഗരം ' എന്ന കന്നി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാമ് ലോകേഷ് കനകരാജ്. തടവുപുള്ളിയുടെ ജയില്‍ ചാട്ടമാണ് സിനിമയെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ജയിലഴികള്‍ക്കു പിന്നില്‍ രക്തം ഒഴുകുന്ന മുഖവുമായി കാര്‍ത്തി നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒറ്റ രാത്രി നടക്കുന്ന കഥയെ അവലംബമാക്കിയാണ് ക്രൈം ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മലയാളി താരം നരേനും കാര്‍ത്തിക്കൊപ്പം പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോലീസ് ഓഫീസറുടെ റോളിലാണ് നരേന്‍. ഹരീഷ് പേരടി, രമണ, ദീന, ജോര്‍ജ്ജ് മറിയം,ഹരീഷ് ഉത്തമന്‍, അംസദ്, അര്‍ജ്ജുന്‍ ദാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു 'കൈദി' യില്‍ നായിക ഇല്ല.

സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സാം സി.എസ് ആണ് സംഗീത സംവിധാനം. ഫിലോമിന്‍ രാജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റേയും വിവേകാനന്ദ പിക്ചേഴ്സിന്റേയും ബാനറില്‍ എസ്. ആര്‍.പ്രകാശ് ബാബു, എസ്. ആര്‍. പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മച്ചിരിക്കുന്നത്.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT