Film News

എന്റെ ശരീരത്തിൽ അയാൾക്കെന്താണ് അവകാശം; തിരിച്ചടികളുമായി 'അമ്മു'വിന്റെ ട്രെയിലർ

ഐശ്വര്യ ലക്ഷ്മി മുഖ്യ കഥാപാത്രമായെത്തുന്ന തെലുങ്ക് ചിത്രം 'അമ്മു'വിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കാര്‍ത്തിക് സുബ്ബരാജ് ക്രിയേറ്റീവ് പ്രൊഡ്യൂസറാകുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ചാരുകേശ് ശേഖറാണ്. ചിത്രം ഒക്ടോബര്‍ 19 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

മണിരത്‌നം സംവിധാനം ചെയ്ത തമിഴ് ചിത്രം പൊന്നിയിന്‍ സെല്‍വന് ശേഷം ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന അന്യഭാഷാ ചിത്രം കൂടിയാണ് അമ്മു. പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വരുന്ന അമ്മു എന്ന സ്ത്രീയായാണ് ഐശ്വര്യയെത്തുന്നത്. തിരിച്ചടിച്ചു തുടങ്ങുന്ന സ്ത്രീയുടെ നിലനില്‍പ്പുകളിലൂടെയും ചെറുത്തു നില്‍പ്പുകളിലൂടെയും സഞ്ചരിക്കുന്ന സിനിമക്ക് ത്രില്ലര്‍ സ്വഭാവമുണ്ടെന്നു തെളിയിക്കുന്നുണ്ട് ട്രെയിലര്‍. സത്യദേവ് കാഞ്ചരന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമയായ 'ഗോഡ്‌സെ'യ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്കിലെ രണ്ടാമത്തെ ചിത്രമാണിത്. നവീന്‍ ചന്ദ്ര, ബോബി സിംഹ എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്ന മറ്റ് താരങ്ങള്‍. 2015ല്‍ പുറത്തിറങ്ങിയ ബെഞ്ച് ടാക്കീസ് എന്ന തമിഴ് ആന്തോളജിയിലെ ഒരു സിനിമ സംവിധാനം ചെയ്തതത് ചാരുകേശ് ശേഖറാണ്. അതെ ആന്തോളജിയിലെ മറ്റു സംവിധായകരിലൊരാള്‍ കാര്‍ത്തിക് സുബ്ബരാജായിരുന്നു.

കല്യാണ്‍ സുബ്രഹ്‌മണ്യം, കാര്‍ത്തികേയന്‍ സന്താനം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന സിനിമ മലയാളം, തമിഴ്, തെലുങ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളികളായാണ് പുറത്തിറങ്ങുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT