Film News

120 കോടി രൂപയുടെ കരാർ: യഷിന്റെ 'ടോക്സിക്' ആന്ധ്ര-തെലങ്കാന വിതരണാവകാശം സ്വന്തമാക്കി ദിൽ രാജുവിന്റെ എസ് വി സി

ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് തിയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചലച്ചിത്ര മേഖലയെ അമ്പരപ്പിച്ചുകൊണ്ട്, ദിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (SVC), ചിത്രത്തിന്റെ ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം 120 കോടി രൂപയ്ക്ക് (അഡ്വാൻസ് ഓൺ കമ്മീഷൻ അടിസ്ഥാനത്തിൽ) സ്വന്തമാക്കി. തെലുങ്ക് ഇതര ഭാഷാ ചിത്രങ്ങളിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.

ടോക്സിക്കിന്റെ അണിയറപ്രവർത്തകരായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും, എസ്‌വിസിയും തമ്മിലുള്ള ഈ കരാർ, സിനിമയുടെ വലിപ്പത്തിലും ബോക്സ് ഓഫീസ് സാധ്യതകളിലും വിപണിക്കുള്ള ശക്തമായ വിശ്വാസത്തെ അടിവരയിടുന്നു. ആന്ധ്ര-തെലങ്കാന വിതരണാവകാശത്തിനായി മൂന്ന് പ്രമുഖ കമ്പനികൾ രംഗത്തുണ്ടായിരുന്നെങ്കിലും, ഒടുവിൽ എസ്‌വിസി ഈ കരാർ ഉറപ്പിക്കുകയായിരുന്നു.

യാഷും ഗീതു മോഹൻദാസും ചേർന്ന് എഴുതി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.

ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രവി ബസ്‌റൂർ സംഗീതം നൽകുന്നു. ഉജ്ജ്വൽ കുൽക്കർണിയാണ് എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. ആബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ്, കെച്ച ഖംഫക്ടി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യാഷും ചേർന്ന് നിർമ്മിക്കുന്ന ടോക്സിക്, 2026 മാർച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ ആഘോഷങ്ങളോടനുബന്ധിച്ച് ലോകമെമ്പാടും റിലീസ് ചെയ്യും.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT