Film News

ടൊവിനൊ-അനുരാജ് ചിത്രം 'നരിവേട്ട' വരുന്നു

ഇഷ്‌ക് എന്ന ചിത്രത്തിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടോവിനോ നായകനാവുന്ന 'നരിവേട്ട' ഒരുങ്ങുന്നു. 'ഇന്ത്യൻ സിനിമ കമ്പനി' എന്ന പുതിയ നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും, 'ഇന്ത്യൻ സിനിമ കമ്പനി ' എന്ന നിർമ്മാണ കമ്പനിയുടെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളിൽ വച്ചു നടന്നു.

ജേക്ക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ മാസം ഷൂട്ടിങ് ആരംഭിക്കുന്ന സിനിമ കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും. എൻ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഡി ഒ പി - വിജയ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ,പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി കെ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ഫഹദ് ഫാസിൽ, എസ് ജെ സൂര്യ, വിപിൻ ദാസ് ചിത്രമാണ് ഇന്ത്യൻ സിനിമ കമ്പനിയുടെ അടുത്ത നിർമ്മാണ സംരംഭം.

ടൊവിനോയുടെ അവസാനം റിലീസിനെത്തിയ ചിത്രം നടികർ തിയറ്ററിൽ പരാജയമായിരുന്നു. ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം മെയ് 3 നാണ് തിയറ്ററിൽ എത്തിയത്. ദിവ്യ പിള്ള, സൗബിൻ ഷാഹിർ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ഭാവന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപത്രങ്ങളെ അവതരിപ്പിച്ചത്. അജയന്റെ രണ്ടാം മോഷണം ,അവറാൻ എന്നിവയാണ് ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT