ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സില്‍(Tovino's Minnal Murali Netflix Christmas Release). 90കളുടെ പശ്ചാത്തലത്തിലാണ് സിനിമ. ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ കരിയറിലെ ബ്രേക്ക് ത്രൂ എന്നാണ് ടൊവിനോ തോമസ് മിന്നല്‍ മുരളിയെ ദ ക്യു അഭിമുഖത്തില്‍ വിശേഷിപ്പിച്ചിരുന്നത്. ജയ്‌സണ്‍ എന്ന തയ്യല്‍ക്കാരനായ ഒരു സാധാരണ മനുഷ്യന്‍ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പര്‍ ഹീറോ ആയ മുരളി ആയി മാറുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് മലയാളം തമിഴ് ഹിന്ദി തെലുങ്ക് ഇംഗ്ലീഷ്, കന്നഡ പതിപ്പുകളിലായി നെറ്റ്ഫ്‌ളിക്‌സ് മിന്നല്‍ മുരളി സ്വന്തമാക്കിയത്. ടൊവിനോ തോമസിന്റെ താരമൂല്യം പാന്‍ ഇന്ത്യന്‍ സ്വഭാവത്തില്‍ ഉയര്‍ത്തുന്ന ചിത്രവുമായിരിക്കും മിന്നല്‍ മുരളി എന്നാണ് പ്രതീക്ഷ.
വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സ് (സോഫിയ പോള്‍ )നിര്‍മ്മിച്ച ഈ ആക്ഷന്‍ ചിത്രത്തില്‍ ഗുരു സോമസുന്ദരം,ഹരിശ്രീ അശോകന്‍,അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ്. ഗാനരചന മനു മന്‍ജിത് സംഗീതം ഷാന്‍ റഹ്മാന്‍, പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം
മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.
ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയുമാണ് മിന്നല്‍ മുരളി.
ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനു ജഗത് കലയും അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ രചനയും നിര്‍വഹിക്കുന്നു. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസ് ചെയ്യുന്നത് ആന്‍ഡ്രൂ ഡിക്രൂസാണ്