ലാലേട്ടന്റെ വ്യക്തിത്വവും ഓറയുമാണ് ഇത് ഹിറ്റാകാൻ കാരണം,ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് അദ്ദേഹം ഈ ആശയത്തെ സമീപിച്ചത്: പ്രകാശ് വർമ്മ

ലാലേട്ടന്റെ വ്യക്തിത്വവും ഓറയുമാണ് ഇത് ഹിറ്റാകാൻ കാരണം,ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് അദ്ദേഹം ഈ ആശയത്തെ സമീപിച്ചത്: പ്രകാശ് വർമ്മ
Published on

മലയാളത്തിന്റെ സ്വന്തം മോഹൻലാലിനൊപ്പം പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യചിത്രം ഇപ്പോൾ ചർച്ചയവിഷയമായി മാറിയിരിക്കുകയാണ്. പല സ്റ്റീരിയോ ടൈപ്പ് മാതൃകകളെയും പൊളിച്ചെഴുതിയ പരസ്യചിത്രത്തിന്റെ ആശയത്തിനും മോഹൻലാലിന്റെ പ്രകടനത്തിനും വലിയ പ്രശംസയാണ് ലഭിക്കുന്നതും. വിൻസ്‍‌മേര ജുവല്‍സിന് വേണ്ടി ഒരുക്കിയ ഈ പരസ്യചിത്രത്തിന്റെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് പ്രകാശ് വർമ്മ.

പരസ്യചിത്രത്തിൽ ആശയം

തികച്ചും വ്യത്യസ്തങ്ങളായ ആശയങ്ങളെ ചേർത്തുവെക്കുക എന്നത് ഭാരതീയ സംസ്കാരത്തിന് അന്യമായ കാര്യമല്ല. അത് തന്നെയാണ് ഈ ചിത്രത്തിലൂടെ ഞങ്ങളും ചെയ്തത്. വിൻസ്‍‌മേര ജുവൽസിൻ്റെ പരസ്യത്തിലൂടെ ഈ ആശയം കുറഞ്ഞ സമയത്തിനുള്ളിൽ അവതരിപ്പിക്കുവാനുള്ള ഭാഗ്യം എനിക്കും എൻ്റെ ക്രീയേറ്റീവ് പാർട്ണർ ഹരിയ്ക്കുമുണ്ടായി. ഞങ്ങളെ വിശ്വസിച്ച് ഇത്തരത്തിൽ ഒരു പരീക്ഷണത്തിന് ഒപ്പം നിൽക്കാൻ മനസ്സ് കാണിച്ച ഒരു ക്ലയന്റിനെ ലഭിച്ചു എന്നതാണ് ഞങ്ങളുടെ ഭാഗ്യം.

മോഹൻലാലിന്റെ ഓറ തന്നെയാണ് വിജയരഹസ്യം

ഈ ചിത്രത്തിലൂടെ മോഹൻലാൽ എന്ന ഇതിഹാസം, കലയോടുള്ള തന്റെ അടങ്ങാത്ത സ്നേഹവും, ഒരിക്കലും അവസാനിക്കാത്ത അദ്ദേഹത്തിൻ്റെ പ്രതിഭയുമെല്ലാം ഒരിക്കൽ കൂടി തെളിയിക്കുകയാണ്. ഏറെ ആവേശത്തോടെയും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയുമാണ് ലാലേട്ടൻ ഈ ആശയത്തെ സമീപിച്ചത്. ഷൂട്ടിംഗ് സമയത്തും ഡബ്ബിംഗിലും അദ്ദേഹത്തിന്റെ പ്രകടനം ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. എൻ്റെ അഭിപ്രായത്തിൽ മറ്റൊരാൾക്കും അദ്ദേഹത്തെക്കാൾ മനോഹരമായി ഇത് അവതരിപ്പിക്കാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ വ്യക്തിത്വവും ഓറയുമാണ് ഈ ചിത്രത്തിൽ പ്രതിഫലിച്ചിരിക്കുന്നത്,' എന്ന് അദ്ദേഹം പറഞ്ഞു.

ക്ലയന്റുകൾ തയ്യാറായാൽ

ഈ പരസ്യചിത്രത്തിലൂടെ, ഔട്ട് ഓഫ് ദി ബോക്സ് ആയി ചിന്തിക്കുന്നതിന്റെ ഗുണം ക്ലയന്റുകൾക്ക് മനസിലാകുമെന്ന് ഒരു ആഡ് ഫിലിം മേക്കർ എന്ന നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നു. പരസ്യചിത്ര മേഖലയിൽ വ്യത്യസ്തങ്ങളായ ആശയങ്ങൾ കൊണ്ടുവരേണ്ട സമയമായിരിക്കുന്നു. പ്രത്യേകിച്ച് ക്രിയാത്മകതയിൽ എന്നും മുൻപന്തിയിലുള്ള കേരളം പോലുള്ള ഒരു വിപണിയിൽ. ഇപ്പോൾ ലഭിക്കുന്ന എല്ലാ പ്രശംസകൾക്കും എന്റെ ടീമിനും പ്രേക്ഷകർക്കും നന്ദി.

Related Stories

No stories found.
logo
The Cue
www.thecue.in