Film News

'മുണ്ടുടുത്ത് മാസ്സ് ലുക്കിൽ ടൊവിനോ തോമസ്' ; അവറാൻ മോഷൻ പോസ്റ്റർ

ടൊവിനോ തോമസിനെ നായകനാക്കി നവാഗതയായ ശില്പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന 'അവറാന്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മുണ്ടുടുത്ത് കളർഫുൾ ഷർട്ട് ഇട്ട് മാസ്സ് ആയി ഇരിക്കുന്ന ടൊവിനോയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത് ഒരു മാസ്സ് റോം - കോം ഴോണറിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം ആണ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമക്ക് ശേഷം ടൊവിനോയും ജിനുവും വീണ്ടുമൊന്നിക്കുന്ന സിനിമയാണിത്.

ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. വെളിപാടിന്റെ പുസ്തകത്തിന് ശേഷം ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന സിനിമയാണ് അവറാൻ. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ്‌ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകൻ ജേക്സ് ബിജോയ്‌ ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവിൽ കലാസംവിധാനവും നിർവഹിക്കുന്നു.

മേക്കപ്പ്: റോണക്സ്‌ സേവ്യർ, സഹനിർമ്മാണം: ദിവ്യ ജിനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൂരജ് കുമാർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ്: അരവിന്ദ് മേനോന്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, മോഷന്‍ പോസ്റ്റര്‍: ഐഡന്റ് ലാബ്സ്, ഡിസൈന്‍: തോട്ട് സ്റ്റേഷന്‍, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT