Film News

‘സലിം അഹമ്മദ് ഇത് നിങ്ങളുടെ ജീവിതമാണോ ?’, ഓസ്‌കറിനുള്ള യാത്രയില്‍ ഇസഹാക്ക്

THE CUE

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായിരുന്നു സലിം അഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു. ടൊവിനോ തോമസിനെ നായനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചോദ്യം സലിം അഹമ്മദ് ഈ സിനിമയ്ക്ക് നിങ്ങളുടെ ജീവിതവുമായി ബന്ധമുണ്ടോ എന്നാണ്. സിനിമയുടെ ട്രെയിലര്‍ ഷെയര്‍ ചെയ്ത സംവിധായകന്റെ കമന്റുകളില്‍ അധികവും ഈ രീതിയിലാണ്.

ഇസഹാക്ക് ഇബ്രാഹിം എന്ന സംവിധായകന്റെ റോളിലാണ് ടൊവിനോ തോമസ്. അനു സിതാരയാണ് നായിക. മിന്നാമിനുങ്ങുകളുടെ ജീവിതം എന്ന പേരില്‍ ഇസഹാക്ക് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായക താരത്തെ അവതരിപ്പിക്കുന്ന നടന്റെ റോളിലാണ് ശ്രീനിവാസന്‍. സിനിമയ്ക്കുള്ളിലെ സിനിമയാണ് ഓസ്‌കാര്‍ ഗോസ് ടു എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ഇസഹാക്കിന്റെ ആദ്യസിനിമയ്ക്ക് ആധാരമായ മൊയ്തുകുട്ടിയുടെ റോളില്‍ സലിംകുമാറും ഭാര്യയായി സറീനാ വഹാബും എത്തുന്നു. സലിമിന്റെ ആദ്യ ചിത്രത്തില്‍ അബുവിനെ അവതരിപ്പിച്ചത് സലിംകുമാറാണ്.

സിദ്ദീഖ്, ലാല്‍, അപ്പാനി രവി, ഹരീഷ് കണാരന്‍, വിജയരാഘവന്‍ എന്നിവരും സിനിമയിലുണ്ട്. കണ്ണൂര്‍, കാനഡ, ലോസ് ഏഞ്ചല്‍സ്, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. മധു അമ്പാട്ട് ക്യാമറയും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. കാനഡയില്‍ നടന്ന ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം, മികച്ച നടന്‍, മികച്ച സംവിധായകന്‍ ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കിയിരുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT