Film News

നാരദൻ മാർച്ച് 3ന്, മിന്നൽ മുരളിക്ക് ശേഷമുള്ള ടൊവിനോ ചിത്രം

കൊവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റി വെച്ച ടൊവിനോ ചിത്രം നാരദന്റെ പുതിയ റിലീസ് തീയതി പ്രഖ്യപിച്ചു. 2022 മാര്‍ച്ച് 3നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുക. പുതുക്കിയ റിലീസ് തീയതി ടൊവിനോ തോമസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ജനുവരി 27നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്.

മിന്നല്‍ മുരളിക്ക് ശേഷം തന്റേതായി റിലീസ് ചെയ്യേണ്ട ചിത്രം നാരദനാണെന്ന് ടൊവിനോ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വളരെ വ്യത്യസ്തമായൊരു കഥ പശ്ചാത്തലവും കഥാപാത്രവുമാണ് നാരദനിലേത്. അതില്‍ തന്നെ കഥാപാത്രത്തിന്റെ രണ്ട് തലങ്ങളാണ് കാണിക്കുന്നത്. നാരദന്റെ റിലീസിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും ടൊവിനോ വ്യക്തമാക്കി.

മായാനദിക്ക് ശേഷം ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം കൂടിയാണ് നാരദന്‍. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT