Film News

'കള'യുമായി ടൊവിനോ തോമസും കളത്തിലേക്ക്

ടൊവിനോ തോമസ് നായകനായ 'കള' മാര്‍ച്ചിലെത്തും. സെക്കന്‍ഡ് ഷോ പുനരാരംഭിച്ച് തിയറ്ററുകള്‍ വീണ്ടും സജീവമായ സാഹചര്യത്തിലാണ് ടൊവിനോ തോമസ് ചിത്രവും എത്തുന്നത്. ഏതൊരു ജീവിക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് 'കള' എന്ന സിനിമയില്‍ അഡ്രസ് ചെയ്യുവാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ രോഹിത് വി. എസ് നേരത്തെ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. കളയുടെ ടീസര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. രോഹിത് സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ ഫാന്റസി ഗണത്തിലുള്ളതായിരുന്നു. ശൈലി കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു അവ. രോഹിത്തിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ

മുന്നേയുള്ള സിനിമകളെപ്പോലെ ഒരു കഥ പറയുന്ന ഫീല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള സിനിമയാണ് കള. മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. നിലനില്‍പ്പിന്റെ ഭാഗമായി ഏതൊരു ജീവിക്കും ഒരു ഭയമുണ്ടായിക്കും.

സിനിമയെക്കുറിച്ച് രോഹിത് വി.എസ്

മുന്നേയുള്ള സിനിമകളെപ്പോലെ ഒരു കഥ പറയുന്ന ഫീല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള സിനിമയാണ് കള. മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. നിലനില്‍പ്പിന്റെ ഭാഗമായി ഏതൊരു ജീവിക്കും ഒരു ഭയമുണ്ടായിക്കും. അതുകൊണ്ടുതന്നെ എല്ലാവരും വളരെ കരുതലയോടെയാണ് ജീവിക്കുന്നത്.

1997 ലാണ് സിനിമയുടെ പ്ലോട്ട് നടക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട് . എങ്കിലും സിനിമയില്‍ അതൊരു പ്രധാനപ്പെട്ട ഘടകമല്ല. സിനിമയില്‍ നായകന്റെ കംപാനിയനാണ് ആണ് ബാസിഗര്‍ എന്ന നായ. ബാസിഗര്‍ എന്നത് നായയുടെ യാഥാര്‍ത്ഥ പേരാണ്. സിനിമയില്‍ മറ്റൊരു പേരിലാണ് നായയെ അവതരിപ്പിക്കുന്നത്. തീയേറ്ററിക്കല്‍ എക്‌സ്പീരിയന്‍സ് ആവശ്യമുള്ള ഒരു സിനിമ ആണ്.

ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ടൊവിനോ തോമസും രോഹിതും സഹനിര്‍മ്മാതാക്കളാണ്.

സിജു മാത്യു, നേവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസും രോഹിത് വി.എസും, അഖില്‍ ജോര്‍ജ്ജും സഹനിര്‍മ്മാതാക്കളാണ്. ചമന്‍ ചാക്കോയാണ് എഡിറ്റര്‍. ഡോണ്‍ വിന്‍സെന്റ് ഓഡിയോഗ്രഫിയും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും. സമീറാ സനീഷാണ് കോസ്റ്റിയൂംസ്. ആര്‍ ജി വയനാടനാണ് മേക്കപ്പ്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT