Film News

'ഇടതു നെഞ്ചിന് മുകളിലെ എക്സ്ട്ര മസിൽ പേസ്‌മേക്കറാണ്', നെഞ്ചുവിരിച്ച് അച്ഛനൊപ്പം ടൊവിനോ

'മൈ ഡാഡ്, ഗൈഡ്, അഡൈ്വസര്‍, മോട്ടിവേറ്റര്‍, ഡിസിഷന്‍ മേക്കര്‍, ആന്റ് വര്‍ക്ക്ഔട്ട് പാര്‍ട്ണര്‍' എന്ന അടിക്കുറിപ്പില്‍ അച്ഛനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ടൊവിനോ. അച്ഛന്റെ ഇടതു നെഞ്ചിന് മുകളിലെ എക്‌സ്ട്ര മസില്‍ 2016 ല്‍ വെച്ച പേസ്മേക്കറാണ്, അതിനുശേഷവും അദ്ദേഹം എന്നത്തേക്കാളും ഫിറ്റ്നെസോടെയാണ് ഉളളതെന്നും ടൊവിനോ പറയുന്നു.

വര്‍ക്ക് ഔട്ട് ചിത്രങ്ങളും ഫാമിലിയോടൊപ്പമുള്ള ചിത്രങ്ങളും മുന്‍പും പങ്കുവെച്ചിട്ടുള്ള താരം ആദ്യമായാണ് സോഷ്യല്‍ മീഡിയയിലൂടെ അച്ഛനെ പരിചയപ്പെടുത്തുന്നത്. കട്ട മസിലായി നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ കണ്ടതോടെ ഫാന്‍സിനൊപ്പം താരങ്ങളും കമന്റുകളുമായി എത്തി. ഇന്ന് ഇന്റര്‍നെറ്റില്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രം എന്നാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കമന്റ്. ആഷിക് അബു, മമ്ത മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും കമന്റുകളായെത്തി.

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഏഷ്യാനെറ്റില്‍ പ്രീമിയറിനൊരുങ്ങുകയാണ്. മാര്‍ച്ച് ആദ്യവാരം റിലീസ് നിശ്ചയിച്ചിരുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിയ ആദ്യമലയാള ചിത്രമായിരുന്നു. പിന്നീട് ഒടിടി റിലീസ് ഉണ്ടാകുമെന്ന് പ്രഖ്യാപിരുന്നുവെങ്കിലും ഒടുവില്‍ നേരിട്ട് ഓണത്തിന് ടെലിവിഷന്‍ പ്രീമിയര്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

കണ്ടിറങ്ങുമ്പോൾ മറക്കുന്ന ചിത്രമല്ല 'പാതിരാത്രി', ഇത് നിങ്ങളെ ഹോണ്ട് ചെയ്യും: ആൻ അഗസ്റ്റിൻ

SCROLL FOR NEXT