Film News

ടൊവിനോയുടെ നാരദൻ തുടങ്ങി, സ്വിച്ചോൺ ചെയ്ത് റിമ, ക്ലാപ്പടിച്ച് അന്ന ബെൻ

ടൊവിനോ, അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആഷിഖ് അബു ചിത്രം 'നാരദൻ' ചിത്രീകരണത്തിലേയ്ക്ക്. നടി റിമ കല്ലിങ്കലാണ് ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. നടി അന്ന ബെൻ ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് അടിച്ചു. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആർ ആണ്.

ജാഫർ സാദിഖ് ആണ് ചിത്രത്തിൻ്റെ ഛായാ​ഗ്രാഹകൻ. സൈജു ശ്രീധരൻ എഡിറ്റിംഗും ശേഖർ മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗോകുൽ ദാസ് ആർട്ട്. മാഷർ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യർ മേക്കപ്പ്. ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളർ. ഒപിഎം ഡ്രീം മിൽ ബാനർ. അബിത് അബുവും വാസിം ഹൈദറുമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴിക്ക് ശേഷം ഉണ്ണി.ആർ രചന നിർവഹിക്കുന്ന ചിത്രം ഏപ്രിലോടെ റിലീസിനെത്തുമെന്നാണ് സൂചന. ബിഗ് ബി രണ്ടാം ഭാഗം ബിലാൽ, പെണ്ണം ചെറുക്കനും എന്ന ആന്തോളജിയിലെ ആഷിക് അബു ചിത്രത്തിന്റെ തിരക്കഥ എന്നിവയാണ് ഉണ്ണി ആറിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകൾ. കീർത്തി സുരേഷ് പ്രധാനവേഷത്തിലെത്തുന്ന 'വാശി' ആണ് ടൊവിനോയെ നായകനാക്കി ഒടുവിൽ പ്രഖ്യാപിച്ച ചിത്രം.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT