Film News

'നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ പോയി സംവിധാനം ചെയ്യടേയ്'; ബേസിലിനോട് ടൊവിനോ

ചിതംബരം സംവിധാനം ചെയ്ത ജാന്‍-എ-മന്‍ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസിന് പിന്നാലെ നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ജീത്തു ജോസഫ്, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളും പ്രതികരണം അറിയിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ടൊവിനോയും ചിത്രത്തെ കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ അന്ന് മുതല്‍ ഇതിനെക്കുറിച്ച് ബേസിലില്‍ നിന്നും കേള്‍ക്കാന്‍ തുടങ്ങിയതാണെന്നും ഒടുവില്‍ താന്‍ സിനിമ കണ്ടുവെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയില്‍ എത്തി. നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം മാത്രം ചെയ്യാനും ടൊവിനോ ബേസലിനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചു.

അതേസമയം നവംബര്‍ 19നാണ് ജാന്‍-എ-മന്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ ബേസില്‍ ജോസഫ്, ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

റസ്ലിങ് പശ്ചാത്തലത്തിലൊരുങ്ങിയ 'ചത്താപച്ച' തിയറ്ററുകളിലേക്ക്, 'കാമിയോ' സസ്പെന്‍സ് വിടാതെ സംവിധായകന്‍

ആൻഡ്രിയയുടെ ശബ്ദത്തിൽ ഒരു ഹർഷവർദ്ധൻ രാമേശ്വർ മാജിക്ക്; 'അനോമി' പുതിയ ഗാനം പുറത്ത്

മീഡിയയുടെ കയ്യടിയല്ല, മുമ്പിൽ കോടതി മാത്രം | Dr. Adeela Abdulla IAS Interview

'ചത്താ പച്ച'യിൽ ഒരു കാമിയോയുണ്ട്, അദ്ദേഹത്തിന്റെ ഓറ സെറ്റിൽ മുഴുവൻ ഫീൽ ചെയ്തിരുന്നു: ഇഷാൻ ഷൗക്കത്ത്

വരുന്നു നിവിന്റെ ത്രില്ലർ ചിത്രം; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT