Film News

ടോവിനോയുടേയും കീർത്തിയുടെയും 'വാശി' തീർന്നു; ബാക്കി സ്‌ക്രീനിൽ

ടൊവിനൊ തോമസം കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന വാശിയുടെ ഷൂട്ടിംഗ് പൂർത്തിയായി. സിനിമയുടെ ടൈറ്റിൽ പുറത്ത് വിട്ടത് മുതൽ വളരെ കൗതുകത്തോടെയാണ് പ്രേക്ഷകർ ചിത്രം കാത്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ സ്റ്റില്ലുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

വാശി സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ്. വിഷ്‍ണു രാഘവും ജാനിസ് ചാക്കോ സൈമണും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

മലയാളത്തിലെ മുന്‍നിര ബാനറായ രേവതി കലാമന്ദിര്‍ ഇടവേളക്ക് ശേഷം നിര്‍മ്മാണരംഗത്തെത്തുന്ന ചിത്രം കൂടിയാണിത്. ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT