Film News

ടൊവിനോ തിരിച്ചെത്തി, വിശ്രമത്തിന് ശേഷം 'കാണെക്കാണെ' സെറ്റിലേയ്ക്ക്

ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ടൊവിനോ വീണ്ടും ലൊക്കേഷനിലേയ്ക്ക്. 'ഉയരെ'ക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന 'കാണെക്കാണെ'യുടെ ഷൂട്ടിംഗ് സെറ്റിലേക്കാണ് ടൊവിനോ എത്തിയത്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.

ഒക്ടോബര്‍ ഏഴാം തിയ്യതിയാണ് ടോവിനോ തോമസിനെ വയറുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സക്ക് ശേഷം 12ാം തീയതിയാണ് താരം വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടിലെ വിശ്രമത്തിന് ശേഷം ലൊക്കേഷനിൽ തിരിച്ചെത്തിയ ടൊവിനോയെ മധുരം നൽകി അണിയറപ്രവർത്തകർ വരവേറ്റു.

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് കാണെക്കാണെയിൽ പ്രഥാന കഥാപാത്രങ്ങളായി എത്തുന്നത്. '1983', 'ക്വീന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് ചിത്രം നിർമിക്കുന്നത്.

പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ആൽബി ആന്റണി ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങും വിർവ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം. വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരാണ് സൗണ്ട് ഡിസൈൻ. കല - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - ശ്രേയ അരവിന്ദ് , മേക്കപ്പ് - ജയൻ പൂങ്കുന്നം.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT