Film News

അവനൊരു കൊടുങ്കാറ്റാണ്; ബോക്സിങ് റിംഗിൽ ത്രസിപ്പിക്കുന്ന പ്രകടനവുമായി ഫറാൻ അക്തര്‍; തൂഫാൻ ടീസർ

സ്‍പോര്‍ട്‍സ് ബയോപിക്കില്‍ തന്റേതായ കയ്യൊപ്പ് രേഖപ്പെടുത്തിയ നടനാണ് ഫറാൻ അക്തര്‍. ഭാഗ് മില്‍ഖ ഭാഗ് എന്ന സിനിമയില്‍ മിന്നുന്ന പ്രകടനമാണ് ഫറാൻ അക്തര്‍ അവതരിപ്പിച്ചത്. ഇപോഴിതാ ഫറാൻ അക്തര്‍ നായകനാകുന്ന മറ്റൊരു സ്പോര്‍ട്‍സ് സിനിമയായ തൂഫാന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഫർഹാൻ അക്തർ സോഷ്യൽ മീഡിയയയിലൂടെ സിനിമയുടെ ടീസർ ഷെയർ ചെയ്തു.

ഞങ്ങളുടെ സ്നേഹത്തിന്റെ അധ്വാനത്തിന്റെയും ഭ്രാന്തിന്റെയും ബലമായി ഉണ്ടായ ഈ സിനിമയുടെ ചില ഭാഗങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. ഇത് ഞങ്ങളുടെ സ്‌നേഹത്തിന്റെ അധ്വാനമാണ്.
ഫർഹാൻ അക്തർ

തൂഫാനില്‍ ബോക്സിംഗ് താരമായിട്ടാണ് ഫറാൻ അക്തര്‍ അഭിനയിക്കുന്നത്. ബോക്സര്‍ ആകാനുള്ള ഫറാൻ അക്തറിന്റെ കഠിന പരിശ്രമങ്ങൾ ടീസറിൽ അവതരിപ്പിക്കുന്നുണ്ട് . ബോക്സിംഗ് റിംഗില്‍ വിസ്‍മയിപ്പിക്കുന്ന ഫറാൻ അക്തറിനെയും ടീസറിൽ കാണാം. ഫറാൻ അക്തറിന്റെ അഭിനയം തന്നെയായിരിക്കും ചിത്രത്തിന്റെ ആകര്‍ഷണം. ഭാഗ് മില്‍ഖ ഭാഗ് സംവിധാനം ചെയ്ത രാകേഷ് ഓംപ്രകാശ് മെഹ്‍റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ മെയ് 21 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT