Film News

വേതനം കൂട്ടാന്‍ തൊഴിലാളി സമരം, തെലുങ്ക് സിനിമ സ്തംഭിക്കുന്നു

തെലുങ്ക് സിനിമ മേഖലയെ മുഴുവനായും സ്തംഭിപ്പിച്ച് തൊഴിലാളി സമരം. വേതനം കൂട്ടണം എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് സമരം. 2000 തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് മുതല്‍ ആരംഭിക്കും. വേതന വര്‍ധനവ് ആവശ്യപ്പെട്ട് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന് മുന്നിലാണ് സമരം സംഘടിപ്പിക്കുന്നത്. 24 സിനിമ തൊഴിലാളി സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പ്രഭാസിന്റെ സലാര്‍, ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യ, രാം ചരണ്‍-ശങ്കര്‍ ചിത്രം എന്നിവയുടെയും മറ്റ് സിനിമകളുടെയും ചിത്രീകരണത്തിന് സമരം തടസമായിരിക്കുകയാണ്.

തെലുങ്ക് ഫിലിം ചേമ്പര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, ഫിലിം ഇന്‍ഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവരുടെ ഭാഗത്തു നിന്ന് വേതന വര്‍ധനവിനെ കുറിച്ച് തീരുമാനം ഉണ്ടാകുന്നില്ല എന്ന ആക്ഷേപമാണ് തൊഴിലാളി സംഘടന മുന്നോട്ട് വെക്കുന്ന പ്രശ്‌നം. ഏകദേശം 500 മുതല്‍ 1500 രൂപ വരെയാണ് ടോളിവുഡില്‍ ഒരു സിനിമ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്ന വേതനം. ഇത് ഉയര്‍ത്തണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.

അതോടൊപ്പം നിര്‍മാതാക്കള്‍ തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് വതനം നല്‍കുന്നില്ല. പലര്‍ക്കും നിര്‍മാതാക്കളില്‍ നിന്ന് ഇനിയും വേതനം ലഭിക്കാനുണ്ടെന്നും ആരോപണമുണ്ട്. വേതനത്തിന്റെ കാര്യത്തില്‍ സുതാര്യത ആവശ്യമാണ്. സിനിമ അവസാനിക്കുന്നതോടെ കൊടുക്കാനുള്ള പണം കൊടുത്തു തീര്‍ക്കേണ്ടതാണെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് തൊഴിലാളി സംഘടന അറിയിച്ചിരിക്കുന്നത്. അതേസമയം നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് സമരത്തെ കുറിച്ച് പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

പറയുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞുകൊണ്ടാണെങ്കിലും വിഷയം കാമ്പുള്ളതായിരിക്കും: സത്യന്‍ അന്തിക്കാട്

രാഷ്ട്രീയ വിവാദം പുകയുന്ന ആഗോള അയ്യപ്പ സംഗമം; സംഗമത്തില്‍ ആര്‍ക്കാണ് നേട്ടം?

കൊത്തയ്ക്കും കുറുപ്പിനും ചെലവായ തുക ലോകയ്ക്കും ചെലവായി: ദുൽഖർ സൽമാൻ

"അച്ഛനല്ലാതെ നമ്മളെ വേറെ ആര് സപ്പോര്‍ട്ട് ചെയ്യാന്‍!" ഹരിശ്രീ അശോകനെക്കുറിച്ച് അര്‍ജുന്‍

Lokah is the topdog of Onam releases, കഴിഞ്ഞ വാരം നേടിയതിന്റെ ഇരട്ടി കളക്ഷൻ ഈ വാരം നേടും: സുരേഷ് ഷേണോയ് അഭിമുഖം

SCROLL FOR NEXT