Film News

ഫോണിലൂടെ മൂന്ന് മാസത്തെ അസഭ്യവര്‍ഷം, പരാതി നല്‍കി ടിനി ടോം, പത്ത് മിനിറ്റില്‍ ആളെ പൊക്കി സൈബര്‍ സെല്‍

മൂന്ന് മാസത്തോളമായി തന്നെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടിയെന്ന് നടന്‍ ടിനി ടോം. സൈബര്‍ സെല്ലില്‍ പരാതി നല്‍കി 10 മിനിറ്റിനുള്ളില്‍ യുവാവിനെ പിടിക്കുയായിരുന്നു. ഷിയാസ് എന്നാണ് യുവാവിന്റെ പേരെന്നും ടിനി ടോം പറഞ്ഞു. ആലുവയിലെ സൈബര്‍ സെല്‍ ഓഫീസില്‍ നിന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ടിനി ടോം ഇക്കാര്യം അറിയിച്ചത്.

മാസങ്ങളായി അയാള്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയാണ്. വിളിക്കുന്ന നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ അടുത്ത നമ്പറില്‍നിന്ന് വിളിക്കും. ഞാന്‍ തിരിച്ച് ക്ഷുഭിതനായി സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ എത്തിയത്. - എന്നാണ് ടിനി ടോം ലൈവില്‍ പറഞ്ഞത്.

ഷിയാസിനെ പിടികൂടിയെങ്കിലും അയാളുടെ ഭാവിയെ ഓര്‍ത്ത് ടിനി ടോം കേസ് പിന്‍വലിച്ചു. ചെറിയ മാനസിക പ്രശ്‌നമുള്ള യുവാവാണ് ഷിയാസ്. അതിനാലാണ് ഭാവിയെ ഓര്‍ത്ത് കേസ് പിന്‍വലിച്ചതെന്നും ടിനി ടോം വ്യക്തമാക്കി. വിമര്‍ശിക്കുന്നത് ട്രോളുന്നതും എല്ലാം നല്ലതാണ്. എന്നാല്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നിതിലൂടെ നിങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല. യുവാവിനെ കണ്ടെത്താന്‍ സഹായിച്ച ഓഫീസര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നു എന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT