Film News

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ദുല്‍ഖര്‍, ഒന്നാം സ്ഥാനത്ത് ഷാഹിദ് കപൂര്‍

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരെ കണ്ടെത്താനുളള ടൈംസ് ​ഗ്രൂപ്പ് സർവ്വേയിൽ ആദ്യ പത്തിൽ ദുൽഖറും. ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ സർവ്വേയിൽ ഒമ്പതാമതായിരുന്ന ദുൽഖർ ഈ വർഷം ആറാം സ്ഥാനത്താണ് ഉള്ളത്. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഒരേയൊരു മലയാളി കൂടിയാണ് ദുൽഖർ.

പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി എന്നിവരാണ് പട്ടികയിലുളള മറ്റ് മലയാളി താരങ്ങൾ. പൃഥ്വിരാജ് 23-ാം സ്ഥാനത്തും നിവിൻ നാൽപതാം സ്ഥാനത്തുമാണ്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്, തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട, ബോളിവുഡില്‍ നിന്നും വിക്കി കൗശല്‍ എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. മൂന്നാം സ്ഥാനത്തുള്ള തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ് ആദ്യ 15ൽ ഉള്ള മറ്റൊരു ദക്ഷിണേന്ത്യൻ നടൻ.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയാണ് നാലാം സ്ഥാനത്തുള്ളത്. തെന്നിന്ത്യയിൽ നിന്നും ശിവകാര്‍ത്തികേയന്‍, റാണ ദഗ്ഗുബാട്ടി, യഷ്, ബോളിവുഡില്‍ നിന്നും വരുണ്‍ ധവാന്‍, കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍, ടൈഗര്‍ ഷെറഫ് തുടങ്ങിയവരും ഈ വർഷം പട്ടികയിലുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT