Film News

തുറമുഖത്തിന് ശേഷം സുകുമാർ തെക്കേപ്പാട്ട് നിർമിക്കുന്ന ‘തുരുത്ത്‌’; ടൈറ്റിൽ അനൗൺസ്മെന്റ്‌ ട്രെയിലർ

തുറമുഖത്തിന് ശേഷം സുകുമാർ തെക്കേപ്പാട്ട് നിർമിക്കുന്ന ‘തുരുത്ത്‌’ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ്‌ ട്രെയിലർ പുറത്തിറങ്ങി. ഹബീബ് മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹബീബ് മുഹമ്മദും ടോണി ജോയ് മണവാളനും ചേർന്നൊരുക്കുന്നു. മദ്യം വാറ്റുന്ന ഒരു സാങ്കൽപ്പിക ദ്വീപിൽ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമ . സിസ്റ്റത്തിനെതിരായ പ്രാദേശിക നിവാസികളുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത് . അവരുടെ സ്ഥലത്ത് വളരെക്കാലമായി കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അവരുടെ പ്രാഥമിക വരുമാന മാർഗ്ഗങ്ങൾ തകർക്കാൻ ചില കോണുകളിൽ നിന്നുള്ള ശ്രമങ്ങളെ തുടർന്നാണ് നിർണ്ണായക സംഭവങ്ങൾ നടക്കുന്നത്. പുതുമുഖങ്ങളായ സഞ്ജു പ്രഭാകർ, ശ്രീനാഥ് ഗോപിനാഥ്, മഹേന്ദ്ര മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം മറ്റു പ്രമുഖ താരങ്ങളും പ്രധാന വേഷത്തിൽ എത്തും.

സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുക എന്ന പരമ്പരാഗത സമീപനത്തിന് പകരം നാല് മിനിറ്റ് ദൈർഖ്യമുള്ള ഫൂട്ടേജ് ആണ് റിലീസ് ചെയ്തത് . പ്രോജക്റ്റിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് വീഡിയോ ഫൂട്ടേജ് കാണുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലാകുമെന്ന് സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഹബീബ് മുഹമ്മദ് പറഞ്ഞു . സ്വന്തം പോക്കറ്റിൽ നിന്ന് പണം വിനിയോഗിച്ചാണ് വീഡിയോ ഫൂട്ടേജ് ചിത്രീകരിച്ചിരിക്കുന്നത്.

കഥ വിവരിക്കുന്നതിന് പകരം വീഡിയോ ഫൂട്ടേജ് ആണ് നിർമ്മാതാക്കളെ കാണിച്ചത്. പല നിർമ്മാതാക്കളെ സമീപിച്ചെങ്കിലും സുകുമാരേട്ടൻ മാത്രമാണ് താൽപര്യം കാണിച്ചത്. ഫൂട്ടേജ് കണ്ട ശേഷം, സിനിമ ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ നായകന്മാരോ വില്ലന്മാരോ ഇല്ല, . ഇരുവിഭാഗത്തിനും അവരുടെ പ്രവർത്തികൾക്കുള്ള ന്യായീകരണമുണ്ട്. ഇതിനെ ഒരു ത്രില്ലർ എന്ന് വിളിക്കാമെങ്കിലും കഥാപാത്രങ്ങളുടെ ജീവിതത്തെക്കുറിച്ചും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്, ഹബീബ് പറഞ്ഞു.

എമ്മി അവാർഡ്‌സ് 2025: പുരസ്കാരങ്ങൾ വാരിക്കൂട്ടി അഡോളസെൻസ്, 15-ാം വയസിൽ ചരിത്ര നേട്ടവുമായി ഓവൻ കൂപ്പർ

ആ കാര്യത്തില്‍ ഞാന്‍ ദുല്‍ഖറുമായി ബെറ്റ് പോലും വച്ചിട്ടുണ്ട്: ചന്തു സലിം കുമാര്‍

ജിഡിആർഎഫ്എ ദുബായ്ക്ക് 2025-ലെ മികച്ച ഇന്‍റഗ്രേറ്റഡ് സ‍ർക്കാർ കമ്മ്യൂണിക്കേഷന്‍ പുരസ്കാരം

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബ‍ർ 10 ന് തുറക്കും

ചന്ദ്രനെ പ്ലേസ് ചെയ്യുന്നതിനായി 'ലോക' കളക്ഷൻ 101 കോടിയാകും വരെ കാത്തിരുന്നു: 'ഏസ്തെറ്റിക് കുഞ്ഞമ്മ' അരുൺ അജികുമാർ അഭിമുഖം

SCROLL FOR NEXT