Film News

തുറമുഖം ഒ.ടി.ടിയിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

പൂർണിമ ഇന്ദ്രജിത്, നിവിൻ പോളി, അർജുൻ അശോകൻ എന്നിവരെ പ്രധാനകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് പത്തിനാണ് ചിത്രം തീയ്യറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഏപ്രില്‍ ഇരുപത്തെട്ടിന് സോണി ലിവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ തുറമുഖം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.

1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്ത് തുടങ്ങുന്ന കഥ, 40കളിലൂടെയും 50കളിലൂടെയും കടന്നു പോകുന്നുണ്ട്. ഈ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം പറഞ്ഞത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ സിനിമയുടെ തിയേറ്റർ റിലീസ് ഒരുപാട് തവണ വൈകിയിരുന്നു.

നിമിഷ സജയൻ,ഇന്ദ്രജിത് സുകുമാരന്‍, സുദേവ് നായര്‍, ജോജു ജോര്‍ജ്, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടും ജോസ് തോമസുമാണ് സിനിമ നിർമിച്ചിരിക്കുന്നത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT