Film News

'തിങ്കളാഴ്ച്ച നിശ്ചയം' സോണി ലിവ്വില്‍ റിലീസ്; ട്രെയ്‌ലര്‍

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച്ച നിശ്ചയത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. റിലീസ് ഉടന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള പുരസ്‌കാരം തിങ്കളാഴ്ച്ച നിശ്ചയത്തിന് ലഭിച്ചിരുന്നു.

കാഞ്ഞങ്ങാടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിലെ സുജ എന്ന കഥാപാത്രത്തിന്റെ കല്യാണ നിശ്ചയവുമായി ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. താന്‍ ജനിച്ച് വളര്‍ന്ന സ്ഥലമാണ് കാഞ്ഞങ്ങാട്. സിനിമയില്‍ പറയുന്നതും താന്‍ കണ്ട് വളര്‍ന്ന മനുഷ്യരെ തന്നെയാണെന്ന് സെന്ന ഹെഗ്‌ഡെ പറഞ്ഞിരുന്നു.

പുഷ്‌കര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശ്രീരാജ് രവീന്ദ്രനാണ്. ഹരിലാല്‍ കെ രാജീവാണ് എഡിറ്റര്‍. അനഖ നാരായണന്‍, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പ്പിത് പിആര്‍, മനോജ് കെ യു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT