Film News

'സിക്സ് പാക്ക് ആവശ്യമുള്ള പൊലീസ് അല്ല' ; അന്വേഷിപ്പിൻ കണ്ടെത്തും നാളെ തിയറ്ററുകളിലേക്ക്

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ട്രൂ ഇവെന്റ്സ് ബേസ് ചെയ്ത് നിർമിച്ച കഥയിൽ ലാർജർ ദാൻ ലൈഫ് അല്ലാത്ത സാധാരണക്കാരന്റെ സാഹചര്യങ്ങൾ ഉള്ള പൊലീസ്‌കാരന്റെ കഥാപാത്രമാണ് തന്റേതെന്ന് നടൻ ടൊവിനോ തോമസ്. സിനിമ കാണുമ്പോൾ കൽകിയിലെ പൊലീസുമായി യാതൊരു സാമ്യതയും തോന്നില്ല. യൂണിഫോമിന്റെ കളറും ബോഡി ഫിറ്റ് പോലും വ്യത്യാസമുണ്ട്. സിക്സ് പാക്ക് ഒന്നും ആവശ്യമുള്ള കഥാപാത്രമല്ല ഇത്. എന്നാൽ അത്യാവശ്യം ഫിറ്റ്നസ് ഉള്ള ആളായി തന്നെയാണ് ഇതിൽ കാണിച്ചിരിക്കുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞു. ചിത്രം നാളെ തിയറ്ററുകളിലെത്തും.

ടൊവിനോ തോമസ് പറഞ്ഞത്:

ട്രൂ ഇവെന്റ്സ് ബേസ് ചെയ്ത് നിർമിച്ച കഥയിൽ ലാർജർ ദാൻ ലൈഫ് അല്ലാത്ത സാധാരണക്കാരന്റെ സാഹചര്യങ്ങൾ ഉള്ള പൊലീസ്‌കാരന്റെ കഥാപാത്രമാണ് എന്റേത്. സിനിമ കാണുമ്പോൾ കൽകിയിലെ പൊലീസുമായി യാതൊരു സാമ്യതയും തോന്നില്ല. യൂണിഫോമിന്റെ കളറും ബോഡി ഫിറ്റ് പോലും വ്യത്യാസമുണ്ട്. സിക്സ് പാക്ക് ഒന്നും ആവശ്യമുള്ള കഥാപാത്രമല്ല ഇത്. എന്നാൽ അത്യാവശ്യം ഫിറ്റ്നസ് ഉള്ള ആളായി തന്നെയാണ് ഇതിൽ കാണിച്ചിരിക്കുന്നത്. ഇതൊരു പീരിയഡ് സിനിമയായത് കൊണ്ട് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റ്സ് ഇന്നത്തെക്കാളും കുറവുള്ളത്കൊണ്ട് കേസ് അന്വേഷണത്തിന് ഒരു പഴയ ഫ്ലേവർ ഉണ്ടാകും.

ചിത്രത്തിലെ എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ആദ്യം സമീപിച്ചത് ടൊവിനോയെ തന്നെയായിരുന്നു എന്ന് നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് മുമ്പ് പറഞ്ഞിരുന്നു. ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തെളിയിക്കാൻ സാധിക്കാത്ത ഒരു കേസ് ടൊവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതുമായ കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റേത്. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് അന്വേഷിപ്പിൻ കണ്ടെത്തും അവതരിപ്പിച്ചിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT