Film News

‘നിയമവിരുദ്ധമായൊന്നും പൃഥ്വിരാജിനായി ചെയ്തുവെന്ന് വരുന്നതിനോട് യോജിപ്പില്ല’: മല്ലിക സുകുമാരന്‍ 

THE CUE

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലെത്തിയ പൃഥ്വിരാജ് അടങ്ങുന്ന സംഘം അവിടെ കുടുങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ പ്രത്യേക വിമാനം ഏര്‍പ്പെടുത്തി സിനിമാ സംഘത്തെ നാട്ടിലെത്തിക്കണമെന്ന തരത്തില്‍ ചര്‍ച്ചകളും സജീവമായിരുന്നു. ഇതിനിടെ ഇത്തരത്തിലൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നും, നിയമവിരുദ്ധമായ ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്തു എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍. പല വിദേശരാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഒരുപാട് ആളുകളുണ്ടെന്നും, ഈ സാഹചര്യത്തില്‍ പൃഥ്വിരാജിനും സംഘത്തിനും മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ശരിയല്ലെന്നും മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവില്‍ പൃഥ്വിരാജും സംഘവും സുരക്ഷിതരാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. സംഘത്തിന് ഭക്ഷണത്തിനോ താമസത്തിനോ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ല. വിസ കാലാവധി തീരുന്നതാണ് പ്രശ്‌നം. ഈ ഘട്ടത്തില്‍ സര്‍ക്കാരുള്‍പ്പടെ സഹായിക്കുമെന്നാണ് പ്രതീക്ഷ, കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്നെ നേരിട്ട് വിളിച്ചിരുന്നു. വിസാ സംബന്ധമായോ, താമസസംബന്ധമായോ ഭക്ഷണ സംബന്ധമായോ അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അതിനുള്ള നടപടി സ്വീകരിച്ചുവെന്ന് അദ്ദേഹം അറിയിച്ചുവെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

പൃഥ്വിരാജിനും സംഘത്തിനും വേണ്ടി മാത്രമായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കി കൊണ്ടുവരുന്നതിനോട് യോജിപ്പില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഇങ്ങനൊരു കാര്യം പ്രത്യേകമായി ചെയ്യുന്നതിലും തനിക്ക് സന്തോഷം അവര്‍ അവിടെ സന്തോഷമായി ഇരിക്കുന്നതാണ്. ഈ പറയുന്ന സമയത്തിനുള്ളില്‍ വിസാ കാലാവധി കഴിഞ്ഞാല്‍ തുടര്‍ നടപടികള്‍ ചെയ്യണമെന്നുള്ളതാണ് അവരുടെ മുഖ്യആവശ്യമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT