Film News

ബോളിവുഡ് സിനിമയില്‍ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് അനുരാഗ് കശ്യപ്

ഇന്ത്യയില്‍ സിനിമയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ദേശീയതയോ കേവലമായ ആക്ഷേപ ഹാസ്യമോ ആണ് സിനിമയ്ക്ക് പ്രമേയമാക്കുന്നതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കാന്‍ വര്‍ത്തമാനകാലത്തെ സംവിധായകര്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതിയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് അംഗീകാരം നല്‍കുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍, ജി പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

SCROLL FOR NEXT