Film News

ദുല്‍ഖറിന്റെ ഓണച്ചിത്രം ബോളിവുഡില്‍ നിന്ന്, ഡിക്യുവിന്റെ ക്രിക്കറ്റ് ഈ മാസം കാണാം

THE CUE

തെലുങ്ക്, തമിഴ്, ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായപ്പോള്‍ മലയാളത്തില്‍ വലിയ ഇടവേള വന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. 2018ലും 2019ലുമായി ഇതുവരെ ദുല്‍ഖര്‍ പ്രേക്ഷകരിലെത്തിയത് മൂന്ന് സിനിമകളിലാണ്. അതില്‍ രണ്ടും ഇതരഭാഷാ ചിത്രങ്ങള്‍. മഹാനടിയും കര്‍വാനും. യമണ്ടന്‍ പ്രണയകഥയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മലയാള ചിത്രം കുറുപ്പ് ചിത്രീകരണം ആരംഭിച്ചിട്ടുമില്ല. ഈ ഓണത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത് ബോളിവുഡ് ചിത്രവുമായാണ്. സോനം കപൂറിന്റെ നായകനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി ‘ദ സോയാ ഫാക്ടര്‍’. ഓണം റിലീസുകള്‍ക്ക് പിന്നാലെ സെപ്തംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും. സോനം കപൂറും ദുല്‍ഖല്‍ സല്‍മാനും റൊമാന്റിക് ലുക്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍.

ദുല്‍ഖറിന്റെ ഇതുവരെയുള്ള റിലീസുകളില്‍ ഏറ്റവും പ്രധാന പ്രൊജക്ടുകളില്‍ ഒന്നാണ് ‘ദ സോയാ ഫാക്ടര്‍’ . തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ആണ് പൂര്‍ത്തിയായ മറ്റൊരു പ്രൊജക്ട്.

അനുജാ ചൗഹാന്റെ ബെസ്റ്റ് സെല്ലര്‍ നോവല്‍ ആണ് അതേ പേരില്‍ സിനിമയാക്കിയിരിക്കുന്നത്. സോയാ സിംഗ് സോളങ്കി എന്ന പരസ്യചിത്രകമ്പനിയിലെ ജീവനക്കാരിയുടെ റോളിലാണ് സോനം കപൂര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോടയുടെ റോളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ് ലാബ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷാരൂഖ് ഖാന്‍ കഥാപാത്രസാന്നിധ്യമാകുന്ന നോവല്‍ ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ആദ്യം സിനിമയ്ക്കായി വാങ്ങിച്ചിരുന്നത്. പിന്നീട് സംവിധായകന്‍ അഭിഷേക് ശര്‍മ്മ സംവിധാനം ഏറ്റെടുത്തു.

റൊമാന്റിക് കോമഡി സ്വഭാവത്തിലാണ് സോയാ ഫാക്ടര്‍. തേരേ ബിന്‍ ലാദന്‍, ഷൗക്കീന്‍സ്, പരമാണു എന്നീ സിനിമകളുടെ സംവിധായകനാണ് അഭിഷേക് കപൂര്‍. ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച കാര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രവുമാണ് ദ സോയാ ഫാക്ടര്‍.

‘ദ സോയാഫാക്ടറിന്റെ’ മോഷന്‍ പോസ്റ്ററും ടൈറ്റില്‍ റോളിലെത്തുന്ന സോനം കപൂറിന്റെ ലുക്കും നേരത്തെ പുറത്തുവന്നിരുന്നു. ദുല്‍ഖറും സോനവും പുറംതിരിഞ്ഞുനില്‍ക്കുന്ന ചിത്രവും നേരത്തെ വന്നിരുന്നു. റിലീസ് പ്രഖ്യാപിച്ചാണ് പുതിയ പോസ്റ്റര്‍.

സിനിമയ്ക്ക് വേണ്ടി ദുല്‍ഖര്‍ കൊച്ചിയില്‍ ഒരു മാസത്തോളം ക്രിക്കറ്റ് പരിശീലിച്ചിരുന്നു. സോയാ സിംഗ് സോളങ്കി എന്ന പരസ്യചിത്രകമ്പനിയിലെ ജീവനക്കാരിയുടെ റോളിലാണ് സോനം കപൂര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോടയുടെ റോളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ് ലാബ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT