Film News

ചിരിച്ചുകൊണ്ട് കയറാം... ഇന്ദുഗോപന്റെ 'റൈറ്റേഴ്‌സ് റൂമി'ലേക്ക്

മലയാളത്തിലെ ശ്രദ്ധയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപന്റെ ജീവിതത്തിലേക്ക് ഒരു രസകരമായ എത്തിനോട്ടം... ഇങ്ങനെ വിശേഷിപ്പിക്കാൻ കഴിയുന്ന ഡോക്യൂമെന്ററിയാണ് 'ദി റൈറ്റേഴ്‌സ് റൂം'. ചിരിയുടെ മേമ്പൊടിയോടെയുള്ള ഈ ഡോക്യൂമെന്ററി എഴുതി സംവിധാനം ചെയ്തിരിക്കുന്നത് മുരളി കൃഷ്ണൻ. എസ്. ആണ്. ഡോക്യൂമെന്ററിയുഎ നിർമ്മാണവും മുരളി കൃഷ്ണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

തിരുവനന്തപുരം പേരൂർക്കടയിലെ ഇന്ദുഗോപന്റെ വീട്ടിലെ റൈറ്റേഴ്‌സ് റൂമിലാണ് 34 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി ആരംഭിക്കുന്നത്. പിന്നീട് അങ്ങോട്ട് തന്റെ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചുമെല്ലാമുള്ള ഇന്ദുഗോപന്റെ വാക്കുകളിലൂടെയാണ് ഡോക്യൂമെന്ററി പുരോഗമിക്കുന്നത്. നടൻ ആനന്ദ് മന്മഥനും ഈ ഡോക്യൂമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ദി റൈറ്റേഴ്‌സ് റൂം മൂന്നു മണിക്കൂറിനുള്ളിൽ ചിത്രീകരിച്ചതാണ്. ഡിഒപി — അനൂപ് വി. ശൈലജ; എഡിറ്റിംഗ് — കൈലാഷ് എസ്. ഭവൻ; സംഗീതം — പവി ശങ്കർ. ദി റൈറ്റേഴ്‌സ് റൂം ഇപ്പോൾ ക്യു സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

ലോകം ചുറ്റിയ വിക്ടോറിയ ഇനി കേരളത്തിൽ; നവംബർ 28ന് തിയറ്ററുകളിലേക്ക്

തെറ്റുപറ്റിയതുകൊണ്ടല്ല ദേവസ്വം പ്രസിഡന്‍റിനെ മാറ്റിയത്: ഇ പി ജയരാജന്‍

എഐയുടെ സഹായത്തോടെ പുസ്തത്തിന്‍റെ കവർ പേജ്, കുട്ടികള്‍ക്കായി രചനാമത്സരം, ഷാ‍ർജ പുസ്തകോത്സവത്തില്‍ വേറിട്ട ആശയവുമായി ഷംസ് പവലിയന്‍

ഇത്തിരി തൊട്ടുതലോടുന്ന 'ഇത്തിരി നേരം'

"അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്" പ്രേക്ഷകരിലേക്ക്; ഭാവനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT