Film News

സ്‌ക്രീനിലും അമ്മയും മകളുമായി ആശ ശരത്തും മകളും ; മനോജ് കാനയുടെ ഖെദ്ദ ട്രെയ്‌ലര്‍; ഖെദ്ദ ട്രെയിലർ

ആശാ ശരത്തും മകൾ ഉത്തരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഖെദ്ദയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ അമ്മയും മകളുമായിത്തന്നെയാണ് ഇരുവരുമെത്തുന്നത്. ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തും.

കുടുംബപരിസരം പരിചയപ്പെടുത്തുന്നതും, മുഖ്യ പ്ലോട്ടിലേക്കുള്ള ഹിന്റ്നൽകുന്നതുമാണ് ചിത്രത്തിന്റെ പുറത്തുവന്നിരിക്കുന്ന ഔദ്യോഗിക ട്രെയിലർ വ്യക്തമാക്കുന്നത്. ഒരു കെണിയിൽ പെടുന്ന കഥാപാത്രവും അതിൽ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളുമാണ് കഥയുടെ കഥാതന്തുവെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ആശാശരത്തിന് പുറമെ സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രതാപ് പി നായർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ മനോജ് കാനോത്താണ്. ബിജി ബാ ലാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കലാ സംവിധാനം രാജേഷ് കൽപത്തൂർ നിർവ്വഹിക്കുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT