Film News

മക്കാവ തത്തയോടൊപ്പം ഷറഫുദീനും അനുപമയും, 'പെറ്റ് ഡിറ്റെക്ടീവിന്റെ' കളർഫുൾ പോസ്റ്റർ പുറത്ത്

ഷറഫുദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പെറ്റ് ഡീറ്റെക്റ്റീവിന്റെ പോസ്റ്റർ പുറത്തുവിട്ടു. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രമാണ് 'പെറ്റ് ഡിറ്റെക്ടീവ്'. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫീൽ ഗുഡ് പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഷറഫുദീൻ - അനുപമ കോമ്പൊയിലുള്ള പോസ്റ്ററിൽ ഷറഫുദീന്റെ കയ്യിൽ ഒരു മക്കാവ് തത്തയെയും കാണാം. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയാകും 'പെറ്റ് ഡിറ്റെക്ടീവ്' എന്നാണ് പോസ്റ്റർ സൂചന തരുന്നത്.

മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ പരിചിതനായ അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയായിരുന്നു ഷറഫുദീന്റെയായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. ആസിഫ് അലി, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ലെവൽ ക്രോസ് എന്ന ചിത്രത്തിലെ പ്രകടനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ടില്ലു സ്‌ക്വയർ എന്ന തെലുങ്ക് ചിത്രമാണ് അവസാനമായി അനുപമ പരമേശ്വരന്റേതായി തിയറ്ററിലെത്തിയ സിനിമ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, സംഗീതം - രാജേഷ് മുരുഗേഷൻ, പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, കോസ്റ്റും ഡിസൈനെർ - ഗായത്രി കിഷോർ, മേക്ക് അപ് - റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറെക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റണ്ട്സ് - മഹേഷ്‌ മാത്യു, ലൈൻ പ്രൊഡ്യൂസർ - ജിജോ കെ ജോയ്,വി എഫ് എക്സ് സൂപ്പർവൈസർ - പ്രശാന്ത് കെ നായർ, പ്രോമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, സ്റ്റിൽസ് - റിഷാജ് മുഹമ്മദ്‌, പബ്ലിസിറ്റി ഡിസൈൻ - ട്യൂണി ജോൺ 24 എ എം, പി ആർ ഒ - എ എസ് ദിനേശ്, പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT