Film News

രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ല, 'ദ കേരള സ്റ്റോറി' വേണ്ടെന്ന് ഒ.ടി.ടികൾ; ചിത്രത്തിന്റെ വിൽ‍പ്പന നടക്കുന്നില്ലെന്ന് സുദീപ്‌തോ സെൻ

കേരളത്തിൽ നിന്ന് പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഐഎസ്ഐഎസിലേക്ക് കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചരണവുമായെത്തിയ വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ ഒ.ടി.ടി വിൽപ്പന നടക്കുന്നില്ലെന്ന് സംവിധായകൻ സുദീപ്‌തോ സെൻ. മെയ് അഞ്ചിന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്നും ബിജെപി സർക്കാരുകളിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും ബോക്‌സ് ഓഫീസിൽ ചിത്രം വിജയം കൈവരിച്ചിരുന്നു. എന്നാൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും അനുയോജ്യമായ ഓഫർ ചിത്രത്തിന് ലഭിച്ചിട്ടില്ലെന്നും സിനിമ ഇൻഡസ്ട്രിയിലെ ഒരു വിഭാഗം ഗ്രൂപ്പായി ചേർന്ന് തങ്ങളെ ശിക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സംവിധായകൻ സുദീപ്‌തോ സെൻ പറയുന്നു.

'ദ കേരള സ്റ്റോറിയുടെ' വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നെന്നും സുദീപ്‌തോ സെൻ പറയുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ലെന്നാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ പറയുന്നതെന്നും കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്‌തോ സെൻ അറിയിച്ചു.

സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദി കേരള സ്റ്റോറിയിൽ ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയയത്. കേരളത്തിൽ നിന്ന് 32000 പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഐഎസ്ഐഎസിലേക്ക് കൊണ്ട് പോയെന്ന് പ്രചരിപ്പിച്ച് എത്തിയ സിനിമ പിന്നീട് 32000, മൂന്നാക്കി മാറ്റിയിരുന്നു.

ഫൺ വിത്ത് ഫിയർ; സൂപ്പർ വിജയത്തിലേക്ക് "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്"

മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ

ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ

ഒറ്റ ദിവസത്തെ കഥ പറയുന്ന പ്രണയ ചിത്രം 'ഇത്തിരി നേരം' തിയറ്ററുകളിലേക്ക്

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

SCROLL FOR NEXT