Film News

ഐശ്വര്യ രാജേഷിന്റെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'; ട്രെയ്‌ലര്‍

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്ക് ട്രെയ്‌ലര്‍ പുറത്ത്. മലയാളത്തില്‍ നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രമായി ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് എത്തുന്നത്. ആര്‍.കണ്ണനാണ് തമിഴ് റീമേക്കിന്റെ സംവിധായകന്‍.

സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ തമിഴില്‍ രാഹുല്‍ രവീന്ദ്രനാണ് അവതരിപ്പിച്ചിരിക്കുന്നത്. പി.ജി മുത്തയ്യയാണ് ഛായാഗ്രഹണം. കലാ സംവിധാനം രാജ്കുമാര്‍, തിരക്കഥ, സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. ജെറി സില്‍വസ്റ്റര്‍ ആണ് സംഗീതം. ലിയോ ജോണ്‍ പോള്‍ എഡിറ്റിങ്.

2021ലാണ് ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ സിനിമയായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലാണ് ആദ്യം റിലീസ് ചെയ്തത്. തുടക്കത്തില്‍ മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചിത്രം സ്വീകരിച്ചില്ല. പിന്നീട് സിനിമ ദേശീയ തലത്തില്‍ ചര്‍ച്ചയായപ്പോഴാണ് ആമസോണ്‍ പ്രൈമില്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സ്ട്രീമം ചെയ്തത്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT