Film News

ഭാരതീയ അടുക്കളയുടെ അമ്പത് ദിനങ്ങൾ; പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ; മീഡിയ ഇടങ്ങൾ സ്ത്രീ വിവേചനത്തിന്റേതെന്ന് സംവിധായകൻ ജിയോ ബേബി

സോഷ്യൽ മീഡിയയയിൽ ഏറെ ചർച്ചകൾക്ക് കാരണമായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അമ്പത് ദിനങ്ങൾ പിന്നിടുന്നു. സിനിമയുടെ വിജയത്തിൽ സംവിധായകൻ ജിയോ ബേബി സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചു. പ്രമുഖ ചാനലുകൾ നിരസിച്ച ഈ സിനിമയ്ക്ക് വേണ്ടി ഇപ്പോൾ പലരും അപേക്ഷയുമായി വരികയാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. TV ചാനലിലെ പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകൾ കണ്ടപ്പോൾ അവർക്ക് സിനിമ ഇഷ്ടമായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ പെണ്ണുങ്ങൾ പറഞ്ഞാൽ ആ കാരണം കൊണ്ട് തന്നെ നടക്കില്ല എന്നായിരുന്നു മറുപടി ലഭിച്ചതെന്നും ജിയോ ബേബി കുറിപ്പിൽ വ്യക്തമാക്കി.

ജിയോ ബേബിയുടെ കുറിപ്പ്

മഹത്തായ പ്രേക്ഷകർ...സിനിമയെന്നും

പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ..

അവർക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം..സിനിമ കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് TV ചാനലിലേ പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകൾ പറഞ്ഞു.അപ്പോൾ അവരോടു ഞാൻ ചോദിച്ചു എന്നാൽ നിങ്ങൾക്ക് ഒന്നു കാര്യമായി സംസാരിച്ചുകൂടേ ഈ സിനിമക്ക് വേണ്ടി..ഞങ്ങൾ പെണ്ണുങ്ങൾ പറഞ്ഞാൽ ആ കാരണം കൊണ്ട് തന്നെ നടക്കില്ല എന്നായിരുന്നു മറുപടി.സ്ത്രീ വിവേചനത്തിന്റെ മീഡിയ ഇടങ്ങൾ..

ഒരു ചാനൽ തലവൻ നിർമ്മാതാവ് Jomon നോട് പറഞ്ഞത്, ഈ സിനിമ ടീവിയിൽ കാണിക്കാൻ പറ്റില്ല എന്നാണ്,പാത്രം കഴുകുമ്പോൾ പരസ്യം ഇട്ടാൽ പരസ്യം കഴിഞ്ഞു വരുംമ്പോളും വീണ്ടും പാത്രം കഴുകൽ ആണ് എന്നാണ്.മാത്രമല്ല സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണെന്നാണ്..ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്നും പറഞ്ഞു...വമ്പൻ OTT കൾ സിനിമ കണ്ടും കാണാതെയും ഒക്കെ നിരസിക്കുന്നു..

ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു തളർന്നുപോയ ദിവസങ്ങൾ...

ഒടുവിൽ ഞങ്ങളുടെ അന്വേഷണം Neestream ൽ എത്തുന്നു അവർ കട്ടക്ക് കൂടെ കൂടുന്നു...സിനിമ നിങ്ങളിലേക്ക്...ബാക്കി ഒക്കെ ചെയ്തത് നിങ്ങളാണ് പ്രത്യേകിച്ച് പെണ്ണുങ്ങളാണ്..നിങ്ങൾ മാറ്റി മറിച്ചിട്ടത് ഇവിടുത്തെ കൊലകൊമ്പൻ കോർപറേറ്റുകളുടെ മൂഢ ചിന്തകളെ ആണ്...ഞങ്ങളാണ് അവസാനം എന്നു കരുതി തലപ്പത്തിരുന്നു തീരുമാനങ്ങൾ എടുക്കുന്ന ആൺ ബോധ്യങ്ങളേ ആണ്...

സിനിമ വേണ്ട എന്നു പറഞ്ഞവർ അപേക്ഷയുടെ സ്വരമായി പിന്നാലെ വരുന്ന മനോഹരമായ കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ചത് നിങ്ങൾ ആണ്...

ലോക മാധ്യമങ്ങൾ സിനിമയെ വാഴ്‌ത്തി...

തമിഴ് തെലുങ്കു റീമേക്ക് അവകാശങ്ങൾ വിറ്റു.. ഹിന്ദിയുടെ സംസാരങ്ങൾ നടക്കുന്നു...കേവലം ഒരു നന്ദി പറച്ചിലിൽ നിങ്ങളോടുള്ള കടപ്പാട് തീർക്കാൻ ആവില്ല ഞങ്ങൾക്ക്...കടങ്ങളേ തീർക്കാൻ ആവൂ കടപ്പാടുകൾ ബാക്കി ആണ്...

പ്രേക്ഷകരെ നിങ്ങൾ ആണ് മഹത്തായവർ

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT