Film News

ദുൽഖറിന്റെ പിറന്നാൾ ആഘോഷമാക്കാൻ കൊത്ത; ആദ്യ ​ഗാനം 28ന്

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനമെത്തുന്നു. ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമായ ജൂലൈ ഇരുപത്തി എട്ടിന് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യും. ഇതിന് മുമ്പ് പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായ കിംഗ് ഓഫ് കൊത്ത ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് കിംഗ് ഓഫ് കൊത്തെയെന്നും അതിന്റെ റോ ഫൂട്ടേജ് കാണുമ്പോൾ തന്നെ വലിയ തരത്തിലുള്ള ഫീലാണ് ഉണ്ടാകുന്നതെന്നും പ്രേക്ഷകർക്ക് ദുൽഖറിന്റെ കയ്യിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു അത്ഭുത സിനിമ തന്നെയാണ് കിംഗ് ഓഫ് കൊത്തയെന്നും ഷമ്മി തിലകൻ മുമ്പ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.

ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി മലയാള സിനിമയിലെ മികച്ച അഭിനേതാക്കൾ എത്തുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണ്, ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഇതിലെ കഥാപാത്രമെന്ന് ദുൽഖർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവി,ജേക്‌സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്‌ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT