Film News

'രണ്ട് സെക്കന്റ് പോലും ആലോചിക്കാതെ അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു' ; പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങുക മമ്മൂട്ടിയുടെ ശബ്ദത്തിലെന്ന് മണിരത്‌നം

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങുന്നത് മമ്മൂട്ടിയുടെ ശബ്ദത്തില്‍. ചിത്രത്തിലെ തുടക്കത്തിലെ വോയ്‌സ് ഓവര്‍ മമ്മൂട്ടിയുടെ ശബ്ദത്തിലാണെന്ന് മണിരത്‌നം തന്നെയാണ് അറിയിച്ചത്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു മണിരത്‌നം മമ്മൂട്ടിയെ നരേഷന്‍ ചെയ്യാന്‍ വിളിച്ച സംഭവം പറഞ്ഞത്.

'മമ്മുട്ടിയോട് നന്ദി പറയേണ്ടതുണ്ട്. ഞാന്‍ ഒരു ദിവസം അദ്ദേഹത്തെ വിളിച്ചിട്ട് , പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമ ഇന്‍ട്രോഡ്യൂസ് ചെയ്യാന്‍ എനിക്കൊരാളെ വേണം എന്ന് ആവശ്യപ്പെട്ടു. സിനിമക്ക് വോയ്‌സ് ഓവര്‍ നല്‍കണം. നിങ്ങള്‍ക്ക് ചെയ്യാമോ എന്ന് ചോദിച്ചു. രണ്ടു സെക്കന്റ് സമയം പോലുമെടുത്ത് ചിന്തിക്കാതെ തന്നെ അതെനിക്കയക്കൂ ഞാന്‍ ചെയ്യാം എന്നാണ് മറുപടി പറഞ്ഞത്', മണിരത്‌നം പറഞ്ഞു

ചോളരാജവംശത്തിന്റെ കഥപറയുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലുകളെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന സിനിമയില്‍ വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രകാശ് രാജ് തുടങ്ങി വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്. സിനിമയുടെ പുറത്തിറങ്ങിയ മലയാളം ട്രെയ്‌ലറില്‍ പൃഥ്വിരാജായിരുന്നു വോയ്‌സ് ഓവര്‍ നല്‍കിയിരുന്നത്.

രാജരാജ ചോളന്‍ അരുള്‍മൊഴി വര്‍മ്മന്റെയും, ചോള വംശത്തിന്റെയും കഥയാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ടുഭാഗങ്ങളിലായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആയിരിക്കും. നാല് വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമകൂടിയാണ് പൊന്നിയിന്‍ സെല്‍വന്‍.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT