Film News

ദി ഡൗൺ ട്രോഡൻസ്‌ - ടി എം കൃഷ്ണ കോംബോയിൽ 'മഹാറാണി', 'AYAKTIHIS'ലെ ആദ്യ സിംഗിൾ പുറത്തിറങ്ങി

കേരളത്തിലെ പ്രശസ്ത മെറ്റൽ ബാന്റായ ദി ഡൗൺ ട്രോഡൻസിന്റെ ഏറ്റവും പുതിയ ആൽബത്തിലെ ആദ്യ സിംഗിൾ മഹാറാണി എത്തി. 'AYAKTIHIS' (As You All Know, This Is How It Is) എന്ന പുതിയ ആൽബത്തിലെ ആദ്യ ഗാനമാണ് മഹാറാണി. ഗാനത്തിൽ ബാന്റിനൊപ്പം പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയും സഹകരിച്ചിട്ടുണ്ട്. രണ്ടു വ്യത്യസ്ത സംഗീത ശാഖകളുടെ സമ്മേളനമായിട്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ആഴത്തിൽ വേരൂന്നിയ പാരമ്പര്യ ബുദ്ധിയും അതിനെതിരെയുള്ള പ്രതിരോധവുമാണ് പാട്ടിലൂടെ പറഞ്ഞു പോകുന്നത്. ടി എം കൃഷ്‌ണ പാട്ടിനൊപ്പം ചേരുന്നതോടെ കർണാടിക് സംഗീതവും മെറ്റൽ മ്യൂസിക്കും സമ്മേളിക്കുന്ന അനുഭവമാണ് പാട്ടിൽ നിന്ന് ലഭിക്കുന്നത്.

ആറംഗ ത്രാഷ് മെറ്റൽ ബാന്റാണ് ദി ഡൗൺ ട്രോഡൻസ്‌. മുൻസ്, വരുൺ രാജ്, അദ്വൈത് മോഹൻ, നെസെർ അഹമ്മദ്, ഗണേഷ് രാധാകൃഷ്ണൻ, സുഷിൻ ശ്യാം എന്നിവരാണ് ബാന്റിലെ അംഗങ്ങൾ.

ബാന്റിലെ കീബോർഡിസ്റ്റായ സുഷിൻ ശ്യാം മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ്. മഹാറാണി എന്ന പാട്ട് നിശ്ശബ്ദരാക്കപ്പെട്ടവരുടെ പ്രതിരോധത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ടി എം കൃഷ്ണ തങ്ങളോടൊപ്പം ചേരുന്നത് ചരിത്രമാണെന്നും ബാന്റിലെ പ്രധാന ഗായകനായ മുൻസ് പറഞ്ഞു.

സംഗീതം ധിക്കാരത്തിൻ്റെ ഭാഷ കൂടിയാണെന്നും TDT യുമൊത്തുള്ള സഹകരണത്തിൽ കഥപറച്ചിലിൻ്റെ പുതിയ തലങ്ങൾ കണ്ടെത്താൻ കഴിഞ്ഞുവെന്നും ടി എം കൃഷ്ണ പറഞ്ഞു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT